കായികതാരത്തിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് സേവ് എ ചൈല്‍ഡ് പ്രസിഡന്റ്
കോഴിക്കോട്: തനിക്കും സംഘടനക്കുമെതിരേ പവര്‍ലിഫ്റ്റിങ് താരം ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് സേവ് എ ചൈല്‍ഡ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് ബഷീര്‍ പി. മുതുവല്ലൂര്‍ പറഞ്ഞു.
കുവൈത്തില്‍നിന്ന് വലിയ തോതില്‍ പണം പിരിച്ചതിന്റെ കണക്ക് സംഘടന അവരോട് ചോദിച്ചിരുന്നു. പാവപ്പെട്ട കുട്ടികള്‍ക്ക് വിതരണം ചെയ്യാനെന്ന പേരില്‍ കുറേ വസ്ത്രങ്ങളും ശേഖരിച്ചിരുന്നു. ഇതു സംബന്ധിച്ച് സംഘടന വിശദീകരണം ആവശ്യപ്പെട്ടെങ്കിലും അവര്‍ രേഖാമൂലം മറുപടി നല്‍കിയില്ല. ഇതേതുടര്‍ന്ന് അവരെ ഗ്ലോബല്‍ അംബാസഡര്‍ സ്ഥാനത്തുനിന്ന് പുറത്താക്കി. ഇതിലുള്ള വിരോധം തീര്‍ക്കാനാണ് വ്യക്തിപരമായി തേജോവധം ചെയ്യുന്നത്.
സോഷ്യല്‍ മീഡിയയിലൂടെയും സംഘടനാ ഭാരവാഹികള്‍ക്കെതിരേ ഇവര്‍ ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. അവരോടൊപ്പം യാത്ര ചെയ്തപ്പോഴൊക്കെ തന്റെ ഭാര്യയും ഒപ്പമുണ്ടായിരുന്നു. ഒരിക്കല്‍ പോലും മോശമായി അവരോട് പെരുമാറിയിട്ടില്ല. സംഘടനയോടുള്ള വിരോധം തീര്‍ക്കാന്‍ പടച്ചുവിടുന്ന വസ്തുതാ വിരുദ്ധമായ ആരോപണങ്ങളില്‍ വഞ്ചിതരാവരുതെന്നും ബഷീര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."