ഹോട്ടലുകളിലും കടകളിലും പരിശോധന
ആലക്കോട്: വ്യാപാര സ്ഥാപനങ്ങളില്‍ ആലക്കോട് പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ നിരോധിച്ച പ്ലാസ്റ്റിക് ബാഗുകളും പഴകിയ മാംസവും പിടിച്ചെടുത്തു. പകര്‍ച്ചവ്യാധികള്‍ തടയുന്നതിന്റെ ഭാഗമായിരുന്നു പരിശോധന.
കരുവഞ്ചാല്‍ പാലത്തിനു സമീപമുള്ള കശാപ്പ് കേന്ദ്രത്തില്‍ മാലിന്യ സംസ്‌കരണത്തിനുള്ള സംവിധാനം ഒരുക്കാത്തതിനെതിരേ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. ആലക്കോട് ടൗണിലെ മാംസ വില്‍പ്പന ശാലയില്‍ നടത്തിയ പരിശോധനയില്‍ പഴകിയ മാംസം പിടിച്ചെടുത്തു. തീയേറ്റര്‍ കോംപ്ലക്‌സിലെ ഇതരസംസ്ഥാന തൊഴിലാളി ക്യാംപിലും അധികൃതര്‍ പരിശോധനയ്‌ക്കെത്തി.
വൃത്തിഹീനമായ കക്കൂസും പരിസരവും ഏഴു ദിവസത്തിനകം ശുചീകരിച്ചില്ലെങ്കില്‍ നിയമനടപടികള്‍ കൈക്കൊള്ളുമെന്ന മുന്നറിയിപ്പ് നല്‍കി.
കെട്ടിടങ്ങളുടെ ടെറസുകള്‍ക്ക് മുകളില്‍ മാലിന്യം കൂട്ടിയിടുന്ന സ്ഥാപനങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. ആലക്കോട് പഞ്ചായത്ത് സെക്രട്ടറി എന്‍.എന്‍ പ്രസന്നകുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. രാജന്‍, കെ.പി ഫല്‍ഗുനന്‍ എന്നിവര്‍ പരിശോധനയ്ക്കു നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."