ട്രെയിനുകള്‍ വഴിതിരിച്ചുവിടും
തിരുവനന്തപുരം: പാലക്കാട് ഡിവിഷനിലെ പാഡില്‍ കുലശേഖര സ്റ്റേഷനുകള്‍ക്കിടയില്‍ ഇന്നലെ രാവിലെയുണ്ടായ മണ്ണിടിച്ചില്‍ കാരണം ഇന്ന് ഓടേണ്ട ട്രെയിന്‍ നമ്പര്‍ 16346 തിരുവനന്തപുരം- ലോക്മാന്യതിലക് നേത്രാവതി എക്‌സ്പ്രസ് റദ്ദാക്കി. ട്രെയിന്‍ നമ്പര്‍ 12217 കൊച്ചുവേളി -ചണ്ഡിഗഡ് എക്‌സ്പ്രസ് ഷൊര്‍ണൂര്‍, പോടന്നൂര്‍, ഈറോഡ്, ജോലാര്‍പേട്ട, കപ്തപാടി, റെനിഗുണ്ട, ഗുഡൂര്‍, ബല്‍ഹര്‍ഷാ, നാഗ്പൂര്‍, ഇറ്റാര്‍സി, ഭോപ്പാല്‍, ത്ധാന്‍സി, മഥുര വഴി തിരിച്ചുവിടും. ട്രെയിന്‍ നമ്പര്‍ 12617 എറണാകുളം- ഹസ്രത്ത് നിസാമുദ്ദീന്‍ മംഗള ലക്ഷ്വീപ് എക്‌സ്പ്രസ് ഷൊര്‍ണൂര്‍, പോടന്നൂര്‍, ഈറോഡ്, ജോലാര്‍പേട്ട, കപ്ത്പടി, റെനിഗുണ്ട, ഗുഡൂര്‍, ബല്‍ഹര്‍ഷ, നാഗ്പൂര്‍, ഇറ്റാര്‍സി, ആഗ്ര, മധുര വഴിയായിരിക്കും ഓടുക.
ട്രെയിന്‍ നമ്പര്‍ 16312 കൊച്ചുവേളി- ശ്രീഗംഗനഗര്‍ എക്‌സ്പ്രസ് ഷൊര്‍ണൂര്‍, പോടന്നൂര്‍, ഈറോഡ്, ജോലാര്‍പേട്ട, കപ്തപാടി, റെനിഗുണ്ട, ഗുഡൂര്‍, ബല്‍ഹര്‍ഷാ, വാര്‍ധ, ഭൂസവാല്‍, ജല്‍ഗാവ്, ഉദ്‌ന, സൂററ്റ് വഴി വഴിതിരിച്ചുവിടുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."