ചേലേമ്പ്ര ഇനി സ്മാര്‍ട്ട് പഞ്ചായത്ത്; മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രകാശനം ചെയ്തു
ചേലേമ്പ്ര: പഞ്ചായത്തിന്റെ സേവനങ്ങളും പഞ്ചായത്തുമായി ബന്ധപ്പെട്ട വിവരങ്ങളും വാര്‍ത്തകളും അറിയിപ്പുകളും ഗ്രാമ വാസികള്ക്ക്് ഇനി വീട്ടിലിരുന്ന് നിരീക്ഷിക്കാം. ഓണ്‍ലൈന്‍ സേവനങ്ങളും അപേക്ഷ ഫോറങ്ങളും ഉള്‍പ്പെടെ നൂറു കണക്കിന് സേവനങ്ങളാണ് സ്മാര്‍ട്ട് പഞ്ചായത്ത് ആപ്ലിക്കേഷനിലൂടെ ജനങ്ങളുടെ വിരല്‍ തുമ്പിലെത്തിയത്.
ഇതിനായി മൊബൈല്‍ ഫോണിലെ പ്ലേസ്റ്റോറില്‍ നിന്നും ചേലേമ്പ്ര എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം. എം.എല്‍.എ, എം.പി എന്നിവരുമായും ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും ആപ്ലിക്കേഷന്‍ ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ മേല്‍ പറഞ്ഞിട്ടുള്ള മേഖലകളില്‍ നിന്നുള്ള അറിയിപ്പുകളും വിവരണങ്ങളും ഈ ആപ്ലിക്കേഷന്‍ വഴി ലഭ്യമാകും. മൊബൈല്‍ ആപ്ലിക്കേഷന്‍ സമര്‍പ്പണവും തുടര്‍ന്ന് നടന്ന വര്‍ക്കിങ് ഗ്രൂപ്പ് ജനറല്‍ ബോഡി യോഗവും പ്രസിഡന്റ് സി. രാജേഷ് ഉദ്ഘാടനം ചൈതു. വൈസ് പ്രസിഡന്റ് കെ. ജമീല അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷന്‍ അസീസ് പാറയില്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്തംഗം സെറീന ഹസീബ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി അമീര്‍, കെ.എന്‍ ഉദയകുമാരി, സി. ശിവദാസന്‍, ജമീല മാന്ത്രമ്മല്‍, കെ. അജിതകുമാരി, കെ.പി കുഞ്ഞിമുട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."