HOME
DETAILS
MAL
ഭീകരരുടെ നുഴഞ്ഞുകയറ്റമെന്ന് ഇന്റലിജന്‍സ് : അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി
backup
August 24 2019 | 05:08 AM
തിരുവനന്തപുരം: കോയമ്പത്തൂരിലേക്ക് ഭീകരര്‍ നുഴഞ്ഞുകയറിയെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെത്തുടര്‍ന്ന് തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലും പ്രധാന കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കി. അതിര്‍ത്തി ജില്ലകളില്‍ പ്രത്യേക നിരീക്ഷണം വേണമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശത്തെ തുടര്‍ന്നാണിത്.
റെയില്‍വെ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, വിമാനത്താവളങ്ങള്‍, ആരാധാനാലയങ്ങള്‍ എന്നിവിടങ്ങളിലും ജാഗ്രതാ നിര്‍ദേശമുണ്ട്. സംശയാസ്പദമായ സാഹചര്യങ്ങളോ വസ്തുക്കളോ ശ്രദ്ധയില്‍പ്പെട്ടാല്‍ 112എന്ന നമ്പരിലോ സംസ്ഥാന പൊലിസ് മേധാവിയുടെ കണ്ട്രോള് റൂമിലോ(0471 2722500) അറിയിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."