യെച്ചൂരിക്കെതിരായ അക്രമത്തിനെതിരേ വ്യാപക പ്രതിഷേധം
കാസര്‍കോട്: ഡല്‍ഹിയില്‍ എ.കെ.ജി ഭവനില്‍ വാര്‍ത്താ സമ്മേളനത്തിനിടെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു നേരെയുണ്ടായ കൈയേറ്റ ശ്രമത്തില്‍ പ്രതിഷേധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗങ്ങളും നടന്നു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നാരംഭിച്ച പ്രകടനം പഴയ ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു.
സി.പി.എം കാസര്‍കോട് ഏരിയാ സെക്രട്ടറി കെ.എ മുഹമ്മദ് ഹനീഫ, കെ. ഭാസ്‌കരന്‍, ഡി.വൈ.എഫ്.ഐ നേതാവ് രവീന്ദ്രന്‍ എന്നിവര്‍ പ്രകടനത്തിനു നേതൃത്വം നല്‍കി.
ഇന്നലെ വൈകുന്നേരമാണ് ഡല്‍ഹിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സി.പി.എം ഓഫിസില്‍ അതിക്രമിച്ചു കയറി യെച്ചൂരിക്ക് നേരെ അക്രമം നടത്തിയത്.
നീലേശ്വരം: നീലേശ്വരം നഗരത്തില്‍ പ്രതിഷേധ പ്രകടനത്തിനു ശേഷം നടന്ന പൊതുയോഗം സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് കെ.ബാലകൃഷണന്‍ ഉദ്ഘാടനം ചെയ്തു. കെ.വി ദാമോദരന്‍ അധ്യക്ഷനായി.
ഏരിയാ സെക്രട്ടറി ടി.കെ രവി, കരുവക്കാല്‍ ദാമോദരന്‍, കെ.കണ്ണന്‍ നായര്‍, ടി.വി ശാന്ത, കെ.രാഘവന്‍, എ.കെ കുഞ്ഞികൃഷ്ണന്‍, പാറക്കോല്‍ രാജന്‍, പ്രൊഫ.കെ.പി ജയരാജന്‍, കെ.പി രവീന്ദ്രന്‍, പി.കെ പ്രകാശന്‍, കെ.വി കുഞ്ഞികൃഷണന്‍, പി.പി മുഹമ്മദ് റാഫി, എന്‍.അമ്പു സംസാരിച്ചു.
പരപ്പ, ബിരിക്കുളം, കരിന്തളം ഈസ്റ്റ്, കരിന്തളം വെസ്റ്റ്, കിനാനൂര്‍, പേരോല്‍, പേരോല്‍ ഈസ്റ്റ്, നീലേശ്വരം, നീലേശ്വരം സൗത്ത്, സെന്റര്‍, മടിക്കൈ, മടിക്കൈ ഈസ്റ്റ്, സൗത്ത്, സെന്റര്‍, അമ്പലത്തകര ലോക്കലുകള്‍ക്കു കീഴിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."