HOME
DETAILS
MAL
ഗര്‍ഭിണിയെയും ഭര്‍ത്താവിനെയും മര്‍ദിച്ചതായി പരാതി
backup
October 20 2018 | 05:10 AM
തിരൂര്‍: വെട്ടത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ ഗര്‍ഭിണിയെയും ഭര്‍ത്താവിനെയും മര്‍ദിച്ചതായി പരാതി. വെട്ടം ഇല്ലത്തേപ്പടി സ്വദേശി രാജേഷും ഭാര്യ നിഷയുമാണ് മര്‍ദനമേറ്റെന്ന് ചൂ@ിക്കാട്ടി തിരൂര്‍ പൊലിസില്‍ പരാതി നല്‍കിയത്.
ഇവര്‍ സഞ്ചരിച്ച ബൈക്ക് ഹര്‍ത്താല്‍ അനുകൂലികളുടെ ദേഹത്ത് തട്ടിയെന്നാരോപിച്ചായിരുന്നു മര്‍ദനം. ഇരുപതോളം പേരാണ് വാഹനം തടയാനുണ്ടായിരുന്നത്.
ഭര്‍ത്താവിനെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ചതായിരുന്നു നിഷ. നിഷ ആറുമാസം ഗര്‍ഭിണിയാണ്. ഇരുവരും തിരൂര്‍ താലൂക്കാശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."