HOME
DETAILS

ബൈക്ക് യാത്രികന്റെ അപകടമരണം: ലോറിയുടമയെ കണ്ടെത്താന്‍ പൊലിസ് കര്‍ണാടകയിലേക്കു തിരിക്കും

  
backup
June 07 2017 | 21:06 PM

%e0%b4%ac%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%ae

 

കാഞ്ഞങ്ങാട്: ദേശീയപാതയില്‍ കുണിയ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപം ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച ലോറിയുടെ ജീവനക്കാരോ ആര്‍.സി.ഉടമയോ ഇതു വരെ ബേക്കല്‍ പൊലിസ് സ്റ്റേഷനുമായി ബന്ധപ്പെടാത്തതിനാല്‍ അന്വേഷണത്തിനായി പൊലിസ് കര്‍ണാടകയിലേക്ക് തിരിക്കും. ഇക്കഴിഞ്ഞ നാലിനു രാത്രി പത്തോടെയായിരുന്നു അപകടമുണ്ടായത്.
അപകടത്തില്‍ കുണിയ നവോദയ നഗര്‍ കുണ്ടൂരിലെ എ.കെ മഹ്മൂദ് സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു.
കുണിയ ജുമാ മസ്ജിദില്‍ നിന്നും തറാവീഹ് നിസ്‌കാരം കഴിഞ്ഞു വീട്ടിലേക്കു പോകുകയായിരുന്ന മഹ്മൂദ് സഞ്ചരിച്ച ബൈക്കിനു പിറകില്‍ ലോറി ഇടിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് അപകട സ്ഥലത്തിനു കുറച്ചകലെ ലോറി ഉപേക്ഷിച്ച് ഇതിലെ ജീവനക്കാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ലോറി പൊലിസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും ഇതുമായി ബന്ധപ്പെട്ടു ഇതു വരെ ആരും അന്വേഷിച്ചു വരാത്തതില്‍ ദുരൂഹത ഉയര്‍ന്നിട്ടുണ്ട്. കെ.എ.22 ബി -9427 നമ്പര്‍ ടോറസ് ലോറിയാണ് അപകടം വരുത്തിയത്.
മംഗളൂരു ഭാഗത്തു നിന്നു കണ്ണൂര്‍ ഭാഗത്തേക്ക് ഇരുമ്പ് ലോഡുമായി സഞ്ചരിക്കുകയായിരുന്നു ലോറി.
കര്‍ണാടകയിലെ ബെല്‍ഗാവിയിലാണ് അപകടം വരുത്തിയ ലോറി രജിസ്റ്റര്‍ ചെയ്തതെന്നാണു സൂചന. കെ.എ. 22 ബെല്‍ഗാവി(ബെല്‍ഗാം) ആര്‍.ടി ഓഫിസ് നമ്പറായാണ് ഉപയോഗിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ സഫാരി പാർക്ക് തുറന്നു

uae
  •  2 months ago
No Image

എഡിജിപിയെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ; ഡിജിപിയുടെ റിപ്പോര്‍ട്ട് വന്നതിനുശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി  

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-02-10-2024

PSC/UPSC
  •  2 months ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറ്റസ്‌റ്റേഷൻ കേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റി

uae
  •  2 months ago
No Image

വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിലും യുദ്ധഭീതിയിലും വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്ത് യുഎഇയിലെ എയർലൈനുകൾ

uae
  •  2 months ago
No Image

ഇറാന്റെ മിസൈലാക്രമണം; ഡല്‍ഹിയിലെ ഇസ്‌റാഈല്‍ എംബസിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

National
  •  2 months ago
No Image

കേന്ദ്ര സര്‍ക്കാര്‍ 32849 രൂപ ധനസഹായം നല്‍കുന്നുവെന്ന് വ്യാജ പ്രചാരണം

National
  •  2 months ago
No Image

ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 2000 കോടി രൂപ വിലവരുന്ന കൊക്കെയ്ന്‍

National
  •  2 months ago
No Image

'തെറ്റ് ചെയ്‌തെങ്കില്‍ കല്ലെറിഞ്ഞു കൊല്ലട്ടെ, ഒരു രൂപ പോലും അര്‍ജുന്റെ പേരില്‍ പിരിച്ചിട്ടില്ല', പ്രതികരിച്ച് മനാഫ്

Kerala
  •  2 months ago
No Image

പാര്‍ട്ടിയോടോ മുന്നണിയോടോ നന്ദികേട് കാണിക്കില്ല; സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകും, കെ ടി ജലീല്‍

Kerala
  •  2 months ago