ഇന്ത്യക്ക് വേണ്ടി ബൂട്ട് കെട്ടാന്‍ പാണ്ടിക്കാട് നിന്ന് ഒരാള്‍ കൂടി
പാണ്ടിക്കാട്: കാല് പന്തുകളിയെ നെഞ്ചേറ്റിയ മണ്ണില്‍ നിന്ന് ഇന്ത്യന്‍ ടീമിനായി ബൂട്ട് കെട്ടാനുള്ള ഒരുക്കത്തിലാണ് പാണ്ടിക്കാട് കുളപ്പറമ്പിലെ ചേലത്തൂര്‍ വീട്ടില്‍ അഭിആനന്ദ്. കുളപ്പറമ്പിന്റെ അയല്‍ ദേശമായ ഒലിപ്പുഴ സദേശിയും കേരള ബ്ലാസ്റ്റേഴ്സ് താരവുമായ അഫ്ദല്‍ ഇന്ത്യന്‍ ടീമിനുവേണ്ടി കളത്തിലിറങ്ങിയതിന്റെ ആവേശം അടങ്ങുന്നതിന് മുന്‍പാണ് പാണ്ടിക്കാട്ടെ മറ്റൊരു കൗമാര താരം ഇന്ത്യന്‍ ദേശീയ ഫുട്ബാള്‍ ടീമില്‍ ഇടം നേടുന്നത്.
കുളപ്പറമ്പ് സിആര്‍സി ക്ലബിനു കീഴില്‍ പൊലിസ് മൈതാനിയില്‍ പന്തുതട്ടി കളിച്ച് വളര്‍ന്നു വന്ന അഭിആനന്ദ് ചേലേമ്പ്ര എന്‍.എന്‍.എം. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് വേണ്ടി മൂന്നു വര്‍ഷക്കാലം കളിച്ചിട്ടുണ്ട.് നിലവില്‍ മൗലാന അല്എത്തിഹാദ് സ്പോര്‍ട്സ് അക്കാദമിയുടെ അണ്ടര്‍ 16,17,18 വിഭാഗങ്ങളുടെ ക്യാപ്റ്റനാണ്. നാഷണല്‍ ഒളിമ്പിക്സ് കേരള അണ്ടര്‍17 ടീമിന്റെ നായകനുമായിരുന്നു. കളിയില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചതിന്റെ അടിസ്ഥാനത്തില്‍ മലേഷ്യ നടത്തുന്ന ഇന്റര്‍നാഷണല്‍ ഒളിംമ്പിക്സ് അതോറിറ്റി കേരളത്തില്‍ നിന്ന് തെരെഞ്ഞെടുത്ത ആറു കളിക്കാരില്‍ ഒരാളായാണ് സാധാരണ കുടുംബത്തില്‍ പിറന്ന അഭിആനന്ദ് പാണ്ടിക്കാട് ഗ്രാമത്തിന്റെ അഭിമാന താരമാകുന്നത്. ദിനേശ് സൗദാമിനി ദമ്പതികളുടെ രണ്ടാമത്തെ മകനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."