പനിക്കു ശമനമില്ല; ഇന്നലെ ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ അഞ്ഞൂറിലേറെ പേര്‍ ചികിത്സ തേടിയെത്തി
കാസര്‍കോട്: കാലവര്‍ഷത്തെ തുടര്‍ന്നു പടര്‍ന്നു പിടിക്കുന്ന പനിക്കു ജില്ലയില്‍ കുറവില്ല. ഇന്നലെയും ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ അഞ്ഞൂറിലേറെ പേര്‍ ചികിത്സ തേടിയെത്തി. കുട്ടികളടക്കമുള്ള നിരവധി പേരാണു പനി ബാധിച്ചു ദിനംപ്രതി ആശുപത്രികളിലെത്തുന്നത്. 150 നടുത്തു പേര്‍ വിവിധ ആശുപത്രികളില്‍ കിടത്തി ചികിത്സക്കു വിധേയരായിട്ടുണ്ട്.
കാസര്‍കോട് ജില്ലയിലെ വടക്കന്‍ മേഖലയിലും വടക്കന്‍ മേഖലയോടു ചേര്‍ന്ന മലയോരത്തുമാണു പനി പടര്‍ന്നു പിടിക്കുന്നത്. കാസര്‍കോട് നഗരപ്രദേശങ്ങളിലും പരിസരങ്ങളിലും പനി പടരുന്നുണ്ട്.
ജനറല്‍ ആശുപത്രിയില്‍ എട്ടു കുട്ടികളടക്കം മുപ്പതോളം പേര്‍ ചികിത്സയിലാണ്. ഇതിനു പുറമെ ഇരുനൂറോളം പേര്‍ ഇന്നലെ ചികിത്സ തേടിയെത്തി. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ കണക്കുകള്‍ കൃത്യമല്ലാത്തതിനാല്‍ ജില്ലയില്‍ ദിനംപ്രതി പനി ബാധിക്കുന്നവരുടെ കണക്കില്‍ വ്യക്തതയില്ല.
കടുത്ത പനി ബാധിച്ചവരേയാണ് ഇപ്പോള്‍ കിടത്തി ചികിത്സക്കു വിധേയമാക്കുന്നത്. മറ്റുള്ളരെ മൂന്നു ദിവസത്തേക്കുള്ള മരുന്നു നല്‍കി തിരിച്ചയക്കുകയാണ് ചെയ്യുന്നത്.
കാസര്‍കോട്ട് കഴിഞ്ഞ ദിവസം മൂന്നു പേര്‍ക്ക് എച്ച്‌വണ്‍ എന്‍വണ്‍ പനി സ്ഥിരീകരിച്ചിരുന്നു. ജില്ലയില്‍ ഒന്‍പതു പേര്‍ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."