HOME
DETAILS

മലേഷ്യന്‍ വിസ: തട്ടിപ്പുകള്‍ പലവിധം, പെടാതിരിക്കാന്‍ മാര്‍ഗമുണ്ട്

  
backup
August 24 2019 | 07:08 AM

how-can-overcome-maleysian-visa-fraud

 


മലേഷ്യന്‍ തൊഴില്‍ വിസയെന്ന് പറഞ്ഞ് ഏജന്റുമാര്‍ പറ്റിക്കുന്ന സംഭവങ്ങള്‍ ഏറി വരികയാണ്. ഒടുവില്‍ അവിടെയെത്തി ഏജന്റിന്റെ വഞ്ചനയില്‍ ജീവിതം തന്നെ പ്രതിസന്ധിയിലാവുന്നവരാണ് പലരും. ഇതിനെതിരെ മുന്നറിയിപ്പു നല്‍കുകയാണ് ആബിദ് അടിവാരം എന്ന സാമൂഹ്യപ്രവര്‍ത്തകന്‍


നിരവധി പേരുടെ നിരന്തരമുള്ള ചോദ്യമാണ് മലേഷ്യയിലേക്ക് ഒരു വിസ കിട്ടുമോ?
വിസിറ്റ് വിസയില്‍ വന്നാല്‍ ജോലി കിട്ടുമോ?
വിസ തട്ടിപ്പിനെക്കുറിച്ച് മലേഷ്യയില്‍ നിന്ന് നിരന്തരം വാര്‍ത്തകള്‍ വരുന്നുണ്ടല്ലോ....?
വിശ്വസിച്ച് വരാന്‍ പറ്റുമോ?

ചുരുക്കിപ്പറയാം
ഗള്‍ഫ് രാജ്യങ്ങളെപ്പോലെ ഇന്ത്യക്കാര്‍ക്ക് തൊഴില്‍ വിപണി തുറന്നിട്ട ഒരു രാജ്യമല്ല മലേഷ്യ, സൗദിയില്‍ ഇപ്പോള്‍ നടന്നുവരുന്ന നിതാഖാത്ത് പോലെയുള്ള കലാപരിപാടികള്‍ 20 വര്‍ഷം മുമ്പേ നടപ്പാക്കിയ രാജ്യമാണ്. വിദേശികളെക്കാള്‍ കുറഞ്ഞ വേതനത്തില്‍ പണിയെടുക്കാന്‍ തയ്യാറുള്ള വലിയൊരു ജനവിഭാഗം അവിടെയുണ്ട്

അക്കൗണ്ടിംഗ്, അഡ്മിനിസ്‌ട്രേഷന്‍ സെയില്‍സ് തുടങ്ങിയ, ഏറ്റവും കൂടുതല്‍ തൊഴില്‍ അവസരങ്ങളുള്ള മേഖലകള്‍ പൂര്‍ണ്ണമായും ദേശസാല്‍കൃതമാണ്. അവര്‍ക്ക് ചെയ്യാന്‍ ബുദ്ധിമുട്ടുള്ള ചില മേഖലകളില്‍ മാത്രമേ വിദേശികള്‍ക്ക് തൊഴില്‍ ലഭിക്കൂ
റസ്റ്റാറന്റ് കുക്ക്, തോട്ടം തൊഴില്‍ മേഖലകളില്‍ മാത്രമാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യക്കാര്‍ക്ക് വിസ ലഭിക്കുന്നത്, സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഫാക്ടറികള്‍ തുടങ്ങിയവക്ക് അപൂര്‍വ്വമായി വിസലഭിക്കുന്നുണ്ട്, പക്ഷെ തൊഴില്‍സമയവും ശമ്പളവും പരിഗണിച്ചാല്‍ നാട്ടില്‍ കിട്ടുന്നത്ര വരില്ല.

ഈ വിഭാഗങ്ങളിലേക്കെല്ലാം വിസിറ്റ് വിസയില്‍ വന്ന ശേഷം തൊഴില്‍ വിസയിലേക്ക് മാറ്റിത്തരാം എന്ന ഓഫറുകള്‍ എല്ലാം ഉഡായിപ്പുകളാണ്, അതാത് രാജ്യങ്ങളില്‍ നിന്നാണ് മലേഷ്യന്‍ വിസയുടെ എന്‍ട്രിപെര്‍മിറ്റ് സ്റ്റാമ്പ് ചെയ്യുന്നത്
(എല്ലാം അണ്ടര്‍ ടേബിളില്‍ ചെയ്യാം എന്ന ഓഫര്‍ തരുന്ന ഏജന്റുമാര്‍ ഉണ്ട്, നിയമവിരുദ്ധമാണ് പെട്ടാല്‍ പെട്ടു)

നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും തെരഞ്ഞെടുക്കാന്‍ പറ്റിയ രാജ്യമല്ല മലേഷ്യ, ശമ്പളം കുറവാണ് , പ്രാദേശിക പരീക്ഷകള്‍ എഴുതിയെടുക്കുക ഇത്തിരി കഠിനമാണ്

നല്ല സാധ്യതകളുള്ള രണ്ട് കൂട്ടരുണ്ട്
ഒന്ന്, ഐ ടി പ്രഫഷനല്‍സ്.. ക്വലാലുംപൂരിലെ സൈബര്‍ജയ അടക്കം നിരവധി ഐടി പാര്‍ക്കുകളിലായി ധാരാളം ഇന്ത്യക്കാര്‍ ജോലിചെയ്യുന്നുണ്ട്. കിഴക്കനേഷ്യന്‍ രാജ്യങ്ങളിലെ പല മള്‍ട്ടി നാഷനല്‍ കമ്പനികളുടെയും ആസ്ഥാനം ക്വലാലുമ്പൂരാണ്. ബാങ്ക്കളുടെയും മറ്റ് വന്‍കിട കമ്പനികളുടെയും ഐടി ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി കിട്ടും
തരക്കേടില്ലാത്ത സാലറിയുണ്ട്, ജീവിത ചെലവ് മലേഷ്യന്‍ സ്റ്റാന്‍ഡേര്‍ഡുള്ള മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്.
ഇടിയും മഴയും ബഹുജോറാണ് കേരളത്തെക്കാള്‍ സുന്ദരമായ പ്രകൃതിയും നല്ല മനുഷ്യരും. ഫ്രഷേഴ്‌സിനെക്കാള്‍ അഞ്ച് വര്‍ഷമെങ്കിലും എക്‌സ്പീരിയന്‍സുള്ളവര്‍ക്കാണ് സാധ്യത കൂടുതല്‍

രണ്ട്, കോളജ് അധ്യാപകര്‍. ഏഷ്യയിലെ പ്രധാനപ്പെട്ട ഒരു എഡുക്കേഷന്‍ ഹബ്ബാണ് മലേഷ്യ.നിരവധി ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റികളുണ്ട്. വളരെ നല്ല തൊഴില്‍ അന്തരീക്ഷമാണ്, തരക്കേടില്ലാത്ത സാലറിയുമുണ്ട് (സ്‌കൂള്‍ അധ്യാപകര്‍ക്ക് ഇന്റര്‍നാഷണല്‍ സ്‌കൂളുകളില്‍ സാധ്യതകളുണ്ട്, പക്ഷേ പ്രവാസി കുടുംബങ്ങളുടെ എണ്ണം വളരെക്കുറവായത് കൊണ്ട് സ്‌കൂളുകളും കുറവാണ്)

ഇപ്പോള്‍ നടക്കുന്ന വിസ തട്ടിപ്പില്‍ പെടാതിരിക്കാന്‍ എന്ത് ചെയ്യണം?
ഒന്നാമതായി വിസിറ്റ് വിസയില്‍ മലേഷ്യയിലെത്തിച്ച് തൊഴില്‍ വിസയിലേക്ക് മാറ്റാം എന്ന ഓഫര്‍ മിക്കവാറും തട്ടിപ്പാണെന്നറിയുക

വിസ ഓഫര്‍ ചെയ്യുന്ന കമ്പനിയുടെ ഇമെയില്‍ ഫോണ്‍ നമ്പര്‍ തുടങ്ങിയവ വ്യാജമായിരിക്കും, പലരും വന്‍കിട കമ്പനികളുടെ പേരിലാണ് ഓഫര്‍ ലെറ്റര്‍ ഇഷ്യൂ ചെയ്യുന്നത്, കമ്പനി കാര്യം അറിഞ്ഞിട്ടേ ഉണ്ടാവില്ല.
ഓഫര്‍ വിശ്വസിച്ച് നാട്ടിലെ ജോലി രാജിവെച്ച് ഏജന്റിന് പണവും കൊടുത്ത് പെട്ടുപോയവരില്‍ IT എഞ്ചിനീയര്‍മാര്‍ വരെ നിരവധിയുണ്ട്.

പെട്ടുപോയവര്‍ എന്ത് ചെയ്യും?
ഇപ്പോള്‍ മലേഷ്യയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നു ഇന്ത്യന്‍ എംബസ്സിയുമായി ബന്ധപ്പെട്ടാല്‍ 700 റിംഗിറ്റ് ഫൈന്‍ അടച്ച് നാട്ടില്‍ പോവാം.


ആബിദ് അടിവാരത്തിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോട്ടില്‍ അലക്കുന്നതിനിടെ മലവെള്ളപ്പാച്ചില്‍; കോഴിക്കോട് യുവതി മരിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിധി 29ലേക്ക് മാറ്റി

Kerala
  •  2 months ago
No Image

ബി.ജെ.പി വനിതാ നേതാവ് മയക്കു മരുന്ന് വില്‍പനക്കിടെ പിടിയില്‍ 

National
  •  2 months ago
No Image

മഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 months ago
No Image

'എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് കലക്ടര്‍ ക്ഷണിച്ചിട്ട്, പ്രസംഗം അഴിമതിക്കെതിരെ' വാദം കോടതിയിലും ആവര്‍ത്തിച്ച് പി.പി ദിവ്യ

Kerala
  •  2 months ago
No Image

യു.പി ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കും- അഖിലേഷ് യാദവ് 

National
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം വേണം; സുപ്രിം കോടതിയില്‍ ഹരജി 

Kerala
  •  2 months ago
No Image

സഊദിയിൽ ഇനി C ടൈപ്പ് ചാർജറുകൾ മാത്രം, ആദ്യഘട്ടം ജനുവരിയിൽ

Saudi-arabia
  •  2 months ago
No Image

'അവരുടെ തൊണ്ടയിലെ മുള്ളായി മാറുക, പിന്‍വാങ്ങാന്‍ കൂട്ടാക്കാത്ത പ്രളയമാവുക'  യഹ്‌യ സിന്‍വാറിന്റെ വസിയ്യത്ത്

International
  •  2 months ago
No Image

റെക്കോര്‍ഡിലെത്തി വീണ് സ്വര്‍ണം; പവന് 440 രൂപ കുറഞ്ഞു 

Economy
  •  2 months ago