ഇതു 'തീവണ്ടി സ്കൂള്‍' ; സ്കൂള്‍ ചുമരിനെ തീവണ്ടിയാക്കി സജീഷിന്റെ വിസ്മയം
ചെറുവത്തൂര്‍: അവധിക്കാലം കഴിഞ്ഞു പിലിക്കോട് ഗവ.യു.പി സ്കൂളില്‍ എത്തിയ കുട്ടികളും രക്ഷിതാക്കളും ഇത്തവണ ഇത്തവണ ശരിക്കും വിസ്മയിച്ചിരുന്നു. സ്കൂള്‍ തന്നെ ഒരു തീവണ്ടിയായി മാറിയിയിരിക്കുന്നു. മറുവശത്ത് വലിയ വിമാനവും. സ്കൂള്‍ ചുമരിനെ തീവണ്ടിയാക്കി മാറ്റി എല്ലാവരെയും വിസ്മയിപ്പിച്ചത് സജീഷ് വെങ്ങര എന്ന യുവാവാണ്.
സമൂഹ മാധ്യമങ്ങളില്‍ പിലിക്കോട് മാങ്കടവത്ത് കൊവ്വലിലെ സജീഷിന്റെ ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റായിരിക്കുകയാണ്. പുതിയ വര്‍ഷം കുട്ടികള്‍ എത്തുമ്പോള്‍ അവരില്‍ കൗതുകം നിറയ്ക്കാന്‍ എന്തെങ്കിലും ചെയ്യണമെന്നു സ്കൂള്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു.
ചുമര് തീവണ്ടിയും ക്ലാസ് മുറികള്‍ കംപാര്ട്ട്മെന്റുകളുമാക്കി മാറ്റാന്‍ തീരുമാനിച്ചത് ഇതിന്റെ ഭാഗമാണ്. ഒരു മാസം കൊണ്ട് സജീഷ് വിസ്മയം ചാലിച്ചു.
സ്കൂള്‍ ചുമരിലെ വിസ്മയം കാണാനും കംപാര്‍ട്ടുമെന്റുകളില്‍ കയറി ചിത്രങ്ങള്‍ എടുക്കാനും നിരവധിപേര്‍ എത്തുന്നുണ്ട്.
'തീവണ്ടിയിലെ ക്ലാസ്മുറി'യില്‍ കുട്ടികളും ഹാപ്പിയാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് സ്കൂളിന്റെ മുഖം മിനുക്കാന്‍ ബന്ധപ്പെട്ടവര്‍ തീരുമാനിച്ചത്.
ചെറിയപ്രായത്തില്‍ തന്നെ ചിത്രകലാ രംഗത്ത് സജീവമായ സജീഷ് ഇതിനോടകം നിരവധി വിദ്യാലയ ചുമരുകളില്‍ കുരുന്നുമനസുകള്ക്കിണങ്ങും വിധം ചിത്രങ്ങള്‍ ചാലിച്ച് കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."