HOME
DETAILS
MAL
പൂന്താനത്ത് ആദ്യാക്ഷരം കുറിക്കാന്‍ എത്തിയത് 478 കുരുന്നുകള്‍
backup
October 20 2018 | 05:10 AM
പെരിന്തല്‍മണ്ണ: ഭക്തകവി പൂന്താനത്തിന്റെ ജന്മഹൃഹത്തില്‍ 478 കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ എത്തി. ഗുരുവായൂര്‍ ദേവസ്വത്തിന്റെ നേതൃത്വത്തിലായിരുന്നു വിദ്യാരംഭം. ഇല്ലത്തിന്റെ തിരുമുറ്റത്ത് സജജമാക്കിയ സരസ്വതി മണ്ഡപത്തില്‍ തന്ത്രി മൂത്തേടം നാരായണന് നമ്പൂതിരി, പെരിങ്ങോട് ശങ്കരനാരായണന്, സി.പി നായര്‍, അച്യുത പിശാരടി, മാങ്ങോട്ടില്‍ ബാലകൃഷ്ണന്, റിട്ട. എ.ഇ.ഒ വി.എം ഇന്ദിര, സി. വാസുദേവന്‍, മേലാറ്റൂര്‍ രാധാകൃഷ്ണന്, സി.എന്‍ സദാശിവന് എന്നിവര്‍ ഗുരുനാഥന്മാരായി. കവികളുടെ വിദ്യാരംഭവും ഉണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."