പുലിപ്പേടിയില്‍ ചീരട്ടാമല നിവാസികള്‍
അങ്ങാടിപ്പുറം: പുലിപ്പേടിയില്‍ ഓരോ ദിനവും കഴിച്ചുകൂട്ടുകയാണ് അങ്ങാടിപ്പുറം പഞ്ചായത്തിലെ ചീരട്ടാമല നിവാസികള്‍. ജനവാസം കുറഞ്ഞ മേഖലയായ ചീരട്ടാമല പ്രദേശത്താണ് പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പാദങ്ങള്‍ കണ്ടണ്ടത്.
പഴയകാലം മുതല്‍ തന്നെ പ്രദേശവാസികള്‍ ഏറെ ഭയത്തോടെ കണ്ടിരുന്ന നരിമടക്ക് സമീപത്തെ 200 മീറ്റര്‍ അകലെ വരെ പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പാദങ്ങള്‍ പതിഞ്ഞ പാടുകളുണ്ടണ്ട്.
ഒരു മാസത്തിനുള്ളില്‍ രണ്ടാം തവണയാണ് നാട്ടുകാര്‍ പുലിയുടെ കാലടിപ്പാടുകളെന്ന് സംശയിക്കുന്ന പാടുകള്‍ കാണുന്നത്. രണ്ടണ്ടാഴ്ച മുന്‍പ് കൊരങ്ങാടി കോഴി ഫാമിലെ ഇതര സംസ്ഥാനക്കാരാണ് ആദ്യം പുലിയെ കണ്ടണ്ടത്. പിന്നീട് പ്രദേശത്ത് തിരച്ചില്‍ നടത്തിയപ്പോള്‍ അന്ന് കാല്‍പാദങ്ങളും കണ്ടണ്ടിരുന്നു. പുലിഭീതി മനസില്‍നിന്നു മായുന്നതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം വീണ്ടും കാല്‍പാദങ്ങള്‍ കാണപ്പെട്ടത്.
സദാ സമയങ്ങളില്‍ കൈയില്‍ വടിയും മറ്റും പിടിച്ചാണിപ്പോള്‍ പ്രദേശവാസികളുടെ സഞ്ചാരം. കാല്‍പാദങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ പെരിന്തല്‍മണ്ണ - നിലമ്പൂര്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചെങ്കിലും ദിവസങ്ങള്‍ ഏറെയായിട്ടും ആരും തിരിഞ്ഞ് നോക്കിയതുപോലുമില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മാസങ്ങള്‍ക്കു മുന്‍പ് ചിരട്ടാമലയുടെ കിലോമീറ്ററുകള്‍ അകലെയുള്ള പുത്തനങ്ങാടി മണ്ണുംകുളത്ത് ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിനിടെ മൂത്രമൊഴിക്കാന്‍ പുറത്തിറങ്ങിയ യുവാവും പുലിയെ നേരില്‍ കണ്ടതായി പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."