പരിയാപുരത്ത് തെരുവുനായ്ക്കളുടെ വിളയാട്ടം; ഏഴ് ആടുകളെ കടിച്ചുകൊന്നു
അങ്ങാടിപ്പുറം: പരിയാപുരത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ഏഴ് ആടുകള്‍ ചത്തൊടുങ്ങി. ഇയ്യാലില്‍ ജോണിക്കുട്ടിയുടെ വീട്ടിലെ രണ്ട് ആടിനേയും രണ്ടു ആട്ടിന്‍കുഞ്ഞുങ്ങളെയും പുതുപ്പറമ്പില്‍ ജോഷിയുടെ വീട്ടിലെ രണ്ട് ആടുകളേയുമാണ് കൂട് തകര്‍ത്ത ശേഷം തെരുവ് നായ്ക്കള്‍ കടിച്ചുകൊന്നിരിക്കുന്നത്. വാലോലിക്കല്‍ ഷാല്‍ബിയുടെ മറ്റൊരു ആടും കുറച്ചുനാള്‍ മുന്‍പ് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. പ്രദേശത്തെ പല ഭാഗത്തും വളര്‍ത്തുമൃഗങ്ങള്‍ക്കു നേരെയുള്ള ആക്രമണം പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പരാതി പറഞ്ഞിട്ടും അധികൃതര്‍ കാണാത്ത ഭാവം നടിക്കുകയാണെന്നും ആക്ഷേപമുണ്ടണ്ട്. ചീരട്ടാമലയിലും മാലാപറമ്പിലുമെല്ലാം ലോഡുകണക്കിനു മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതും തെരുവുനായ്ക്കളുടെ ശല്യം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.
നാട്ടുകാരുടെയും കര്‍ഷകരുടെയും ഭീതി അകറ്റാന്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."