കഞ്ചാവ് വില്‍പനക്കാരന്‍ എക്‌സൈസിന്റെ പിടിയിലായി
നിലമ്പൂര്‍: എടക്കര, വഴിക്കടവ് മേഖലകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തിവന്നയാളെ നിലമ്പൂര്‍ എക്‌സൈസ് സംഘം പിടികൂടി. എടക്കര മുണ്ട സ്വദേശി പൂന്തിരുത്തി അബൂബക്കറിനെയാണ് (51) നിലമ്പൂര്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.ടി സജിമോനും സംഘവും അറസ്റ്റ് ചെയ്തത്.
ഇയാളില്‍നിന്നും 250 ഗ്രാം കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട്ടിലെ എരുമാട്, നാടുകാണി ഭാഗങ്ങളിലുള്ള മൊത്ത കച്ചവടക്കാരില്‍ നിന്നാണ് ഇയാള്‍ കഞ്ചാവ് എത്തിച്ചിരുന്നതെന്ന് എക്‌സൈസ് സംഘം പറഞ്ഞു. വാഹന പരിശോധനയ്ക്കിടെ ഒരാഴ്ച മുമ്പ് ഇയാളുടെ കൂട്ടാളിയായ വഴിക്കടവ് കെട്ടുങ്ങല്‍ സ്വദേശി പുതുവല്‍പുത്തന്‍ നൗഷാദിനെ വഴിക്കടവ് എക്‌സൈസ് ചെക്ക് പോസ്റ്റില്‍ 150 ഗ്രാം കഞ്ചാവുമായി പിടികൂടിയിരുന്നു. അന്ന് നൗഷാദിന്റെ കൂടെയുണ്ടായിരുന്ന അബൂബക്കര്‍ പരിശോധന സംഘത്തെ കബളിപ്പിച്ചു കടന്നു കളഞ്ഞു. ഏതാനും ദിവസം നിരീക്ഷിച്ച ശേഷമാണ് ഇയാളെ വലയിലാക്കിയത്. റെയ്ഡ് സംഘത്തില്‍ പ്രിവന്റിവ് ഓഫിസര്‍ ബിജു പി എബ്രഹാം, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ വി. സുഭാഷ്, സി.കെ റംഷുദ്ദീന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ എന്‍.കെ സനീറ എന്നിവരുമുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."