HOME
DETAILS

ഹര്‍ത്താല്‍; ജില്ലാ അതിര്‍ത്തിയില്‍ തടഞ്ഞിട്ടത് നൂറിലേറെ ചരക്കുലോറികള്‍

  
backup
October 20, 2018 | 5:37 AM

%e0%b4%b9%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b0

പള്ളിക്കല്‍: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താലില്‍ മലപ്പുറം-കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ ചേലേമ്പ്ര ഇടിമുഴിക്കല്‍ ദേശീയപാതയില്‍ ടാങ്കര്‍ ലോറികളുള്‍പ്പെടെ നൂറിലേറെ ചരക്ക് ലോറികള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞിട്ടു. നൂറുകണക്കിന് വരുന്ന ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ രാവിലെ ആറോടെ തന്നെ ജില്ലാ അതിര്‍ത്തിയായ ദേശീയപാത ഇടിമുഴിക്കലില്‍ വാഹനം തടയാനെത്തിയിരുന്നു.
ഇവര്‍ ദേശീയപാതയില്‍ നടത്തിയ പ്രകടനമുള്‍പ്പെടെയുള്ള രംഗങ്ങള്‍ ഫോട്ടോയെടുക്കാന്‍ മാധ്യമ പ്രവര്‍ത്തകരെ സമരക്കാര്‍ അനുവദിച്ചില്ല. പൊലിസിന് മുന്നില്‍ വാഹനങ്ങള്‍ തടഞ്ഞിട്ടിട്ടും പ്രതികരിക്കാന്‍ പൊലിസിനായില്ല. കിലോ മീറ്ററുകളോളം ദൂരത്തിലാണ് ദേശീയപാതയില്‍ വാഹനങ്ങള്‍ തടഞ്ഞിട്ടിരുന്നത്. ഇതര സംസ്ഥാന ലോറികളാണ് തടഞ്ഞിട്ടവയില്‍ ഏറേയും. ഭക്ഷണവും കുടിവെള്ളവും ലഭിക്കാതെ വൈകിട്ട് വരെ ലോറി ജീവനക്കാര്‍ പ്രയാസമനുഭവിച്ചു.
ഹര്‍ത്താല്‍ ദിനത്തില്‍ ടൗണുകളില്‍ കടകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. കാലിക്കറ്റ് സര്‍വകലാശാലയും ഹര്‍ത്താലില്‍ പ്രവര്‍ത്തിച്ചില്ല. സര്‍വകലാശാലയുടെ മെയിന്‍ കവാടമുള്‍പ്പെടെ രാവിലെ മുതല്‍ അടച്ചിട്ട നിലയിലായിരുന്നു. സ്വകാര്യ വാഹനങ്ങളും പൊതുവേ റോഡില്‍ ഇറങ്ങിയില്ല. ആശുപത്രികളിലേക്കും വിമാനത്താവളത്തിലേക്കും പോകുന്ന വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഇത്തരം വാഹനങ്ങള്‍ റോഡില്‍ തടഞ്ഞ് ചോദ്യം ചെയ്യലിന് ശേഷമാണ് സമരക്കാര്‍ വിട്ടയച്ചത്. എന്നാല്‍ സമരക്കാരുമായി വാക്കേറ്റത്തിന് മുതിര്‍ന്ന പലരേയും പലയിടത്തും മണിക്കൂറുകളോളം തടഞ്ഞിടുകയും ചെയ്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

43 വർഷത്തെ ലോക റെക്കോർഡ് തകർത്തു; കപ്പെടുക്കും മുമ്പേ ചരിത്രമെഴുതി ഇന്ത്യ

Cricket
  •  18 minutes ago
No Image

Smiling Buddha: The Pokhran Nuclear Test That Left the World, Including America, Stunned

International
  •  26 minutes ago
No Image

സംഘർഷം കടുക്കുന്നു: വെള്ളിയാഴ്ച മാത്രം തകർത്തത് 9 ബാലിസ്റ്റിക് മിസൈലുകളും 109 ഡ്രോണുകളും; കണക്കുകൾ പുറത്തുവിട്ട് യുഎഇ

uae
  •  38 minutes ago
No Image

മേഖലയില്‍ സംഘര്‍ഷം; മസ്‌കത്ത് വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്ക്

oman
  •  an hour ago
No Image

സഞ്ജുവിന്റെ ക്വിന്റലടി; ആർച്ചറിന്റെ തലയിൽ വീണത് നാണക്കേടിന്റെ റെക്കോർഡ്

Cricket
  •  an hour ago
No Image

എടിഎം കാർഡ് വേണ്ട, പക്ഷെ 'ഫ്രീ' അല്ല; യുപിഐ വഴിയുള്ള പണം പിൻവലിക്കലിനും നിയന്ത്രണവുമായി എച്ച്ഡിഎഫ്‌സി ബാങ്ക്

Kerala
  •  an hour ago
No Image

ഗണേഷ് കുമാർ കെഎസ്ആർടിസിയുടെ ഐശ്വര്യം; ​ഗതാ​ഗത മന്ത്രിയെ വേദിയിലിരുത്തി പ്രശംസിച്ച് ഹൈബി ഈഡൻ എംപി

Kerala
  •  an hour ago
No Image

വ്യാജ മോഷണക്കുറ്റം: കാസർ​കോട് യുവതിയുടെ മരണത്തിൽ അയൽവാസി അറസ്റ്റിൽ

Kerala
  •  2 hours ago
No Image

സുരക്ഷാ ആശങ്കകള്‍ക്കിടെ ദുകം പോര്‍ട്ടില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമില്ലെന്ന് അധികൃതര്‍

oman
  •  2 hours ago
No Image

ദ കേരള സ്റ്റോറി ആരും കാണുന്നില്ലെന്നതിൽ സന്തോഷം: രാഹുൽ ഗാന്ധി

Kerala
  •  2 hours ago