ചേളാരി സബ്. സ്റ്റേഷനിലെ ട്രാന്‍സ്‌ഫോര്‍മറില്‍ പൊട്ടിത്തെറി
പള്ളിക്കല്‍: ചേളാരി 110 കെ.വി സബ്. സ്റ്റേഷനിലെ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് പൊട്ടിത്തെറിയും തീയും പുകയും ഉയര്‍ന്ന് വൈദ്യുതി ബന്ധം തകരാറിലായി. ഇതേ തുടര്‍ന്ന് വൈദ്യുതി വിതരണം നിര്‍ത്തി വെച്ചതോടെ ചേളാരി, പുളിക്കല്‍ സെക്ഷനുകളിലെ ആറോളം പഞ്ചായത്തുകളില്‍ വൈദ്യുതി ബന്ധം പൂര്‍ണമായും നിലച്ചു.
ചൊവ്വാഴ്ച രാത്രി എട്ട് ഓടെയാണ് സംഭവം. ഇത് ജനങ്ങളെ ഏറെ ദുരിതത്തിലാക്കി.
രാത്രിയിലെ കനത്ത മഴ വകവയ്ക്കാതെ ജീവനക്കാര്‍ താല്‍ക്കാലികമായി അറ്റകുറ്റ പ്രവര്‍ത്തി നടത്തിയതിനാല്‍ പുലര്‍ച്ചെ രണ്ട് മണിയോടെ വൈദ്യുതി പുനസ്ഥാപിക്കാനായി. ഇത് ജനങ്ങള്‍ക്ക് ആശ്വാസമായെങ്കിലും ഇതേ പ്രവര്‍ത്തിക്കായി ഇന്നലെ രാവിലെ വീണ്ടും നിര്‍ത്തിവച്ച വൈദ്യുതി വിതരണം വൈകിട്ടോടെയാണ് പുനസ്ഥാപിച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പും സമാന സംഭവം സബ്. സ്റ്റേഷനില്‍ ഉണ്ടായതിനെ തുടര്‍ന്ന് ഒരു രാത്രി മുഴുവനും വൈദ്യുതി മടുങ്ങിയിരുന്നു. മണിക്കൂറുകളോളം വൈദ്യുതി നിലച്ചതോടെ ചേളാരി, പുളിക്കല്‍ സെക്ഷനുകളിലെ ഓഫിസുകളിലേക്ക് ഗുണഭോക്താക്കളുടെ ഫോണ്‍ വിളികളുടെ പ്രവാഹമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."