HOME
DETAILS

സഊദിയില്‍ വിദേശികളുടെ പരമാവധി താമസം ആറു വര്‍ഷമാക്കണമെന്ന് നിര്‍ദേശം, ഭേദഗതി അനുയോജ്യമല്ലെന്ന് കൗണ്‍സില്‍

  
backup
August 24, 2019 | 9:58 AM

saudi-to-limit-maximaum-limit-of-foriners-wrok-time

 


നിസാര്‍ കലയത്ത്


ജിദ്ദ: സഊദിയിലെ വിദേശ തൊഴിലാളികളുെ താമസാനുമതി പരമാവധി ആറു വര്‍ഷമോ ആവശ്യമെങ്കില്‍ മാത്രം 12 വര്‍ഷമോ ആക്കി നിശ്ചയിക്കാനുള്ള നിര്‍ദ്ദേശം നല്‍കുന്ന പഠന റിപ്പോര്‍്ട്ട് പൂര്‍ത്തിയായി. ശൂറാ കൗണ്‍സില്‍ അംഗം അബ്ദുല്‍ അസീസ് അല്‍ ജര്‍ബാ ആണു പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വിദേശ തൊഴിലാളികളുടെ താമസ കാലം ആറു വര്‍ഷത്തില്‍ കൂടാന്‍ പാടില്ലെന്ന് വ്യവസ്ഥ ചെയ്യുന്ന ഖണ്ഡിക കൂട്ടിച്ചേര്‍ത്ത് ഇഖാമ നിയമത്തിലെ 33ാം വകുപ്പ് ഭേദഗതി ചെയ്യണമെന്നാണ് നിര്‍ദേശം. തൊഴിലുടമയുടെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ആറു വര്‍ഷത്തില്‍ കൂടാത്ത നിലയില്‍ വിദേശികളുടെ ഇഖാമ ദീര്‍ഘിപ്പിക്കാമെന്നും ഭേദഗതി നിര്‍ദേശത്തില്‍ പറയുന്നത്.

അതേ സമയം എന്‍ജിനീയര്‍, ഡോക്ടര്‍, യൂനിവേഴ്‌സിറ്റി അധ്യാപകര്‍, ഗാര്‍ഹിക തൊഴിലാളികള്‍ എന്നീ വിഭാഗത്തില്‍ പെട്ടവരുടെ ഇഖാമയാണ് തൊഴിലുടമകളുടെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ പരമാവധി 12 വര്‍ഷം വരെ അനുവദിക്കുക. ആഭ്യന്തര, തൊഴില്‍, സാമ്പത്തിക ആസൂത്രണ മന്ത്രാലയങ്ങളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ആഭ്യന്തര മന്ത്രി രൂപീകരിക്കുന്ന പ്രത്യേക കമ്മിറ്റിയുടെ അനുമതിയോടെ മറ്റു പ്രൊഫഷനുകളിലുള്ളവരുടെ ഇഖാമയും ഇതു പോലെ 12 വര്‍ഷത്തില്‍ കവിയാത്ത നിലക്ക് ദീര്‍ഘിപ്പിക്കാമെന്നും ഭേദഗതി നിര്‍ദേശം വ്യക്തമാക്കുന്നു. ഫൈനല്‍ എക്‌സിറ്റില്‍ വിടുന്നവരെ പത്തു വര്‍ഷം കഴിയാതെ പുതിയ വിസയില്‍ വീണ്ടും സഊദിയില്‍ പ്രവേശിക്കുന്നതിന് അനുവദിക്കരുതെന്നും നിര്‍ദിഷ്ട ഇഖാമ നിയമ ഭേദഗതി ആവശ്യപ്പെടുന്നു.

ദീര്‍ഘകാലമായി സഊദിയില്‍ വിദേശികള്‍ തങ്ങുന്ന ഗുരുതരമായ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനാണ് നിര്‍ദിഷ്ട നിയമ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. വിവിധ മേഖലകളില്‍ വിദേശികളുടെ ആധിപത്യവും ബിനാമി ബിസിനസ് പ്രവണതയും ഉടലെടുത്തു. സ്വകാര്യ മേഖലയില്‍ സഊദികള്‍ക്ക് തൊഴില്‍ നിയമനം നല്‍കുന്നതും പിരിച്ചുവിടുന്നതും വരെ നിയന്ത്രിക്കുന്നതിന് വിദേശികള്‍ക്ക് സാധിച്ചു. സഊദിയില്‍ വിദേശ തൊഴിലാളികളുടെ എണ്ണം കുറക്കുന്ന രംഗത്ത് വലിയ മാറ്റമുണ്ടാക്കുന്നതിനും ദീര്‍ഘകാലം വിദേശികള്‍ സഊദിയില്‍ സ്ഥിരതാമസമാക്കുന്ന പ്രവണത തടയുന്നതിനും നിര്‍ദിഷ്ട ഇഖാമ നിയമ ഭേദഗതിയിലൂടെ സാധിക്കുമെന്ന് നിയമ ഭേദഗതി നിര്‍ദേശം ശൂറാ കൗണ്‍സിലില്‍ സമര്‍പ്പിച്ച അംഗം മുഹമ്മദ് അബ്ദുല്‍ അസീസ് അല്‍ജര്‍ബാ വാദിക്കുന്നു.

വിദേശികള്‍ ദീര്‍ഘകാലം സഊദിയില്‍ തങ്ങുന്ന പ്രവണത വ്യാപകമാകുന്നതിനെതിരെ നിയമ ഭേദഗതി നിര്‍ദേശം മുന്നറിയിപ്പ് നല്‍കുന്നു. ദീര്‍ഘകാലം സഊദിയില്‍ തങ്ങുന്നതും സഊദിയിലെ താമസത്തിന് നിശ്ചിത പരിധി നിശ്ചയിക്കാത്തതുമാണ് സ്വകാര്യ മേഖലയില്‍ ഉന്നത തസ്തികളില്‍ എത്തിപ്പെടുന്നതിന് വിദേശികള്‍ക്ക് അവസരമൊരുക്കുന്നത്. ഇങ്ങിനെ ഉന്നത പദവികളിലെത്തുന്ന വിദേശികള്‍ സഊദികള്‍ക്കു പകരം സ്വന്തം നാട്ടുകാരെ നിയമിക്കുകയാണ്. എത്രയും കാലം സഊദിയില്‍ കഴിയുന്നതിന് വിദേശികള്‍ക്ക് സാധിക്കുകയും രാജ്യത്തെ സാമ്പത്തിക, ബിസിനസ് താല്‍പര്യങ്ങളും സ്ഥാപനങ്ങളും വിദേശികള്‍ അനന്തരമായി സ്വന്തമാക്കുകയും ചെയ്യുന്ന സാഹചര്യം നിലനില്‍ക്കുന്ന കാലത്തോളം സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറക്കുന്നതിന് കഴിയില്ല.

അടുത്ത വര്‍ഷത്തോടെ സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് നാലര ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കുന്നതിന് ദേശീയ പരിവര്‍ത്തന പദ്ധതി ലക്ഷ്യമിടുന്നു. ചെറുകിട, ഇടത്തരം മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും തൊഴില്‍ വിപണിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് സ്വദേശികളുടെ നൈപുണ്യം വര്‍ധിപ്പിക്കുന്നതിനും വാണിജ്യ, നിക്ഷേപ മന്ത്രാലയവും ലക്ഷ്യമിടുന്നു. തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിന്റെ നാലാമത്തെ തന്ത്രപ്രധാന ലക്ഷ്യവും ഇതാണ് ഉന്നമിടുന്നത്. ഇത്തരം ലക്ഷ്യങ്ങള്‍ നേടുന്നതിന് അനുയോജ്യമായ നിലക്ക് ഇഖാമ നിയമം ഭേദഗതി ചെയ്യേണ്ടതുണ്ടെന്ന് നിര്‍ദിഷ്ട ഭേദഗതി ന്യായീകരിച്ച് മുഹമ്മദ് അബ്ദുല്‍ അസീസ് അല്‍ജര്‍ബാ വാദിക്കുന്നു.

അതേ സമയം ഈ റിപ്പോര്‍ട്ടില്‍ പ്രവാസികള്‍ ആശങ്കപ്പെടേണ്ടതില്ല എന്നാണു റിപ്പോര്‍ട്ടിനുള്ള അധികൃതരുടെ പ്രതികരണം. വിദേശികളുടെ സഊദിയിലെ താമസത്തിന് പരിധി നിശ്ചയിക്കുന്ന നിയമ ഭേദഗതി അനുയോജ്യമല്ലെന്ന തീരുമാനത്തിലാണ് ശൂറാ കൗണ്‍സില്‍ സുരക്ഷാ കമ്മിറ്റി എത്തിച്ചേര്‍ന്നത്. നിര്‍ദിഷ്ട ഇഖാമ നിയമ ഭേദഗതി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിന്റെ അധികാരത്തിലുള്ള ഇടപെടലാണ്. സഊദിയില്‍ വിദേശികളുടെ താമസത്തിന് നിശ്ചിത പരിധി നിശ്ചയിക്കുന്നത് തൊഴില്‍ നിയമത്തിലെ ഇടപെടലാണ്. വിദേശികളെ ജോലിക്കു വെക്കുന്നതിന് വിലക്കുള്ള തൊഴിലുകള്‍ തൊഴില്‍ നിയമാവലി നിര്‍ണയിക്കുന്നുമുണ്ട്.

ഗള്‍ഫ് രാജ്യങ്ങളില്‍ വിദേശികളുടെ താമസത്തിന് പരമാവധി പരിധി നിശ്ചയിക്കുന്നതിനെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഭരണാധികാരികളും തള്ളിക്കളഞ്ഞിട്ടുണ്ട്. ഇത്തരമൊരു നിര്‍ദേശം നടപ്പാക്കുന്നതിനെ ഗള്‍ഫ് രാജ്യങ്ങളിലെ ചേംബര്‍ ഓഫ് കൊമേഴ്‌സുകളും നിരാകരിച്ചിട്ടുണ്ട്. പര്യാപ്തമായത്ര സ്വദേശി തൊഴിലാളികള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ഇത്തരമൊരു നിര്‍ദേശം നടപ്പാക്കുന്നത് ഗള്‍ഫ് രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥകളില്‍ ഗുരുതരമായ ഭവിഷ്യത്തുക്കളുണ്ടാക്കുന്നും ഭീമമായ നഷ്ടമുണ്ടാക്കുമെന്നും ചേംബര്‍ ഓഫ് കൊമേഴ്‌സുകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പ്രവര്‍ത്തനത്തിനും വളര്‍ച്ചക്കും വലിയ തോതില്‍ ഇപ്പോഴും വിദേശികളെ ആശ്രയിക്കുന്ന സ്വകാര്യ മേഖലയെയും ഇത്തരമൊരു നിര്‍ദേശം നടപ്പാക്കുന്നത് ഗുരുതരമായി ബാധിക്കുമെന്ന് ഗള്‍ഫ് ചേംബര്‍ ഓഫ് കൊമേഴ്‌സുകള്‍ പറയുന്നു. റെഡ് സീ പ്രൊജക്ട് , ഖിദിയ പ്രൊജക്ട് തുടങ്ങി നിരവധി വന്‍ കിട പദ്ധതികള്‍ രാജ്യത്ത് നടപ്പാക്കാനിരിക്കെ വിദേശികളുടെ താമസ കാലാവധിക്ക് പരിധി വെക്കാനുള്ള ഒരു നീക്കം ഉണ്ടാകാന്‍ സാധിതയില്ലെന്നു തന്നെ ഉറപ്പിക്കാന്‍ സാധിക്കും. കാരണം നിരവധി വിദേശ നിക്ഷേപകര്‍ ഈ പദ്ധതികളില്‍ മുതല്‍ മുടക്കുന്നതിനു ഒരുക്കമാണ്. ഏതായാലും പഠന റിപ്പോര്‍ട്ട് ശൂറാ സുരക്ഷാ സമിതിയുടെ വിലയിരുത്തല്‍ കഴിഞ്ഞ ശേഷം ശൂറാ ജനറല്‍ കൗണ്‍സില്‍ വോട്ടിനിടും. എന്നാല്‍ സുരക്ഷാ സമിതി വിലയിരുത്തിയ പോലെ ശൂറയും ഈ നിര്‍ദ്ദേശത്തെ തള്ളുമെന്ന് തന്നെ പ്രതീക്ഷിക്കാമെന്നതിനാല്‍ പ്രസ്തുത പഠന റിപ്പോര്‍ട്ടില്‍ പ്രവാസികള്‍ക്ക് കൂടുതല്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് തന്നെ മനസ്സിലാക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ജുവടക്കമുള്ള താരങ്ങൾക്ക് ആറ് കോടി; ലോകം കീഴടക്കിയ ഇന്ത്യക്ക് ബിസിസിഐയുടെ വമ്പൻ സമ്മാനം

Cricket
  •  2 minutes ago
No Image

In - Depth: ആൾക്കൂട്ട അക്രമങ്ങൾക്ക് പിന്നിലെ ഹിന്ദുത്വ അജണ്ട: ആൾക്കൂട്ട കൊലപാതകങ്ങളിൽ പ്രതിഷേധം പോലും ശക്തമാക്കാൻ കഴിയാതെ രാജ്യം മാറിയത് ഇങ്ങനെ

National
  •  3 minutes ago
No Image

മരണശേഷവും ഫോണിൽ ഭീഷണി സന്ദേശങ്ങൾ; ആര്യനാട് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ലോൺ ആപ്പ് മാഫിയയുടെ വേരുകൾ തേടി സൈബർ സെൽ

Kerala
  •  19 minutes ago
No Image

ഊര്‍ജ മേഖലയില്‍ മുന്നേറ്റം; ഒമാനില്‍ വൈദ്യുതി ഉല്‍പാദനം 14.6 ശതമാനം ഉയര്‍ന്നു

oman
  •  27 minutes ago
No Image

അനധികൃത പിരിവ്; കഴിഞ്ഞ വര്‍ഷം ഒമാനില്‍ 67 കേസുകള്‍ കണ്ടെത്തി

oman
  •  38 minutes ago
No Image

മോഷ്ടിച്ച വാഹനവുമായി പ്രായമായവരെ ലക്ഷ്യംവെച്ച് സ്വർണക്കവർച്ച; കിട്ടുന്ന പണമുപയോഗിക്കുന്നത് ലഹരിക്ക്, പ്രതി പിടിയിൽ

crime
  •  42 minutes ago
No Image

അബുദബിയിലെ റുവൈസ് ഇൻഡസ്ട്രിയൽ കോംപ്ലക്സിൽ ഡ്രോൺ ആക്രമണം; തീപിടുത്തം നിയന്ത്രണവിധേയം

uae
  •  an hour ago
No Image

സ്വയം സ്ഥാനാർഥി പ്രഖ്യാപനം വേണ്ട; സുധാകരന് കെപിസിസിയുടെ പരസ്യശാസന

Kerala
  •  an hour ago
No Image

ഇറാന്റെ ഡ്രോൺ ആക്രമണ നീക്കം തകർത്തു; ആറ് ഡ്രോണുകൾ വെടിവച്ചിട്ട് കുവൈത്ത് നാഷണൽ ഗാർഡ്

Kuwait
  •  an hour ago
No Image

ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് സബ്‌സിഡി  നല്‍കുന്നു; ഇപ്പോള്‍ അപേക്ഷിക്കാം

Kerala
  •  an hour ago

No Image

മൂന്ന് വട്ടം വിഷം നൽകി, മരിക്കാത്തപ്പോൾ ക്വട്ടേഷൻ; ഭാര്യയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവടക്കം മൂന്ന് പേർ പിടിയിൽ

National
  •  4 hours ago
No Image

ഗോരക്ഷയുടെ പേരില്‍ മുസ്‌ലിം യുവാക്കള്‍ക്ക് വീണ്ടും മര്‍ദ്ദനം, ബലംപ്രയോഗിച്ച് ചാണകം തീറ്റിച്ചു; മഹാരാഷ്ട്ര നിയമസഭയില്‍ പരാതി ഉയര്‍ത്തി എം.എല്‍.എ

National
  •  4 hours ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം: ഇൻഡിഗോ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു; കെയ്‌റോയിലും ഡൽഹിയിലും കുടുങ്ങി നൂറുകണക്കിന് യാത്രക്കാർ

uae
  •  4 hours ago
No Image

'ഗള്‍ഫ് മേഖലയിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണം' ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കി മുസ്‌ലിം ലീഗ് എംപിമാര്‍

National
  •  4 hours ago