HOME
DETAILS
MAL
ശുദ്ധജലം മൗലികാവകാശം: മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി
backup
June 07, 2017 | 9:59 PM
തിക്കോടി: ശുദ്ധജലം മൗലികാവകാശമാണെന്നും രാജ്യത്ത് മുഴുവന്‍ പേര്‍ക്കും അതു ലഭ്യമാക്കേണ്ടത് ഒരു ദൗത്യമായി ഏറ്റെടുക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി. പുറക്കാട്ട് പരത്തിക്കണ്ടി കോളനിയില്‍ 20 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യം പുരോഗതിയിലേക്ക് പോകുമ്പോഴും കുടിവെള്ളക്ഷാമം വര്‍ധിച്ചുവരികായാണെന്നും ജലത്തിനു വേണ്ടി രാജ്യങ്ങള്‍ യുദ്ധം ചെയ്യുന്ന അവസ്ഥ അതിവിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് സി. ഹനീഫ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."