HOME
DETAILS

രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള 11 അംഗ പ്രതിപക്ഷ നേതാക്കളെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞു; കശ്മീര്‍ സന്ദര്‍ശിക്കാനെത്തിയവരെ തിരിച്ചയച്ചത് നിര്‍ബന്ധിച്ച്

  
backup
August 24, 2019 | 1:44 PM

rahul-gandhi-and-other-opposition-leaders-send-back-to-delhi-from-sri-nagar-airport

ന്യൂഡല്‍ഹി: കശ്മീര്‍ സന്ദര്‍ശനത്തിനായി തിരിച്ച രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള 11 പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ ശ്രീനഗറില്‍ തടഞ്ഞ് തിരിച്ചയച്ചു. കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ, ആര്‍.ജെ.ഡി, എന്‍.സി.പി, തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ എന്നീ പാര്‍ട്ടികളിലെ നേതാക്കളെയാണ് വിമാനത്താവളത്തില്‍ നിന്നും അധികൃതര്‍ നിര്‍ബന്ധിച്ച് തിരിച്ചയച്ചത്. മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാക്കളായ ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ എന്നിവരെ മുന്‍പ് കശ്മീര്‍ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ തടഞ്ഞിരുന്നു.

ഗുലാം നബി ആസാദിനെ രണ്ട് തവണയാണ് വിമാനത്താവളത്തില്‍ തടഞ്ഞത്. തുടര്‍ന്ന് ബലംപ്രയോഗിച്ചായിരുന്നു മടക്കിയയച്ചത്. ഞങ്ങളെല്ലാം ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി നേതാക്കളാണെന്നും ഒരു നിയമലംഘനത്തിനും വേണ്ടിയല്ലെന്നും കഴിഞ്ഞ 20 ദിവസങ്ങളിലായ കശ്മീരില്‍ നടക്കുന്ന സംഭവങ്ങള്‍ അറിയാന്‍ ഞങ്ങളും ബാധ്യസ്ഥരാണെന്നും തന്നെ തടഞ്ഞവരോട് ഗുലാംനബി ആസാദ് പറഞ്ഞിരുന്നു.

സി.പി.എം നേതാവ് സീതാറാം യെച്ചൂരി, സി.പി.ഐ നേതാവ് ഡി. രാജ, ഡി.എം.കെ നേതാവ് തിരുച്ചി ശിവ, ആര്‍.ജെ.ഡി നേതാക്കളായ മനോജ് ഷാ, ദിനേഷ് ത്രിവേദി എന്നിവരാണ് രാഹുല്‍ഗാന്ധിക്കൊപ്പമുണ്ടായിരുന്നത്. കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് താന്‍ വിമാനമയച്ചുതരാമെന്നും രാഹുല്‍ഗാന്ധി കശ്മീരിലെത്തി ഇവിടുത്തെ സ്ഥിതിഗതികള്‍ കണ്ട് മനസ്സിലാക്കണമെന്നും ആദ്യഘട്ടത്തില്‍ പരിഹാസ രൂപേണ പറഞ്ഞിരുന്നു. എന്നാല്‍ രാഹുല്‍ഗാന്ധി താന്‍ വരാന്‍ തയാറാണെന്ന് അതേനാണയത്തില്‍ മറുപടി നല്‍കിയതോടെ ഗവര്‍ണര്‍ പിന്‍മാറുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ആദ്യം ഇറാന്‍ പിന്നെ ക്യൂബ...എപ്പോഴെന്ന് മാത്രമേ അറിയാനുള്ളൂ'  ഭീഷണിയുമായി ട്രംപ് 

International
  •  14 minutes ago
No Image

'യുഎഇ ആക്രമണകാരിയല്ല, പക്ഷേ പരമാധികാരം സംരക്ഷിക്കാൻ സജ്ജം': യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് 

uae
  •  an hour ago
No Image

ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നു; വീഴ്ച പരിശോധിക്കാൻ ആർ.ഡി.ഒയ്ക്ക് ചുമതല, കോർപ്പറേഷനെതിരെ മന്ത്രി ശിവൻകുട്ടി

Kerala
  •  an hour ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇതുവരെ റദ്ദാക്കിയത് 23,000-ത്തിലധികം സർവീസുകൾ

uae
  •  an hour ago
No Image

നാലേ നാല് മത്സരം, റൺവേട്ടയിൽ കുതിച്ച് സഞ്ജു; സ്ട്രൈക്ക് റേറ്റിൽ സഞ്ജുവിനെ വെല്ലാൻ ഫിൻ മാത്രം!

Cricket
  •  an hour ago
No Image

ചികിത്സാപിഴവ് വീണ്ടും; 'ശസ്ത്രക്രിയക്ക് ശേഷം തുണിക്കഷ്ണം വയറ്റിനുള്ളില്‍ വെച്ച് തുന്നിക്കെട്ടി,മൂന്ന് മാസത്തിന് ശേഷം പുറത്തെടുത്തു' പരാതി കഴക്കൂട്ടം സി.എസ്.ഐ മിഷന്‍ ആശുപത്രിക്കെതിരെ

Kerala
  •  an hour ago
No Image

ഗള്‍ഫില്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍: മനാമയിലെ ഇസ്‌റാഈല്‍, റിയാദിലെ യു.എസ് എംബസികള്‍ക്ക് നേരെ ആക്രമണം; സഊദി എയര്‍ ബേസിലേക്ക് 3 ബാലിസ്റ്റിക് മിസൈലുകള്‍ | Iran - US -Israel War Live Updates

International
  •  2 hours ago
No Image

അത് എന്റെ തെറ്റായിരുന്നു,ഞാൻ കൈവിട്ടത് ഈ മത്സരമാണ്; കുറ്റസമ്മതവുമായി ഇംഗ്ലീഷ് നായകൻ

Cricket
  •  2 hours ago
No Image

വയനാട്ടിലേക്ക് ഇനി പകുതി സമയം മതി; കേരളത്തിലെ ഏറ്റവും വലിയ ഇരട്ട തുരങ്കപാതയുടെ നിര്‍മാണം മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

Kerala
  •  3 hours ago
No Image

സുഖോയ് അപകടം: കാണാതായ പൈലറ്റുമാരുടെ മൃതദേഹം കണ്ടെത്തി; രാജ്യത്തിനായി ജീവൻ വെടിഞ്ഞത് രണ്ട് ധീരസൈനികർ

National
  •  3 hours ago