HOME
DETAILS

ഷാഹിദാ കമാല്‍ പങ്കെടുത്ത പരിപാടി കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചു

  
backup
October 20, 2018 | 5:55 AM

%e0%b4%b7%e0%b4%be%e0%b4%b9%e0%b4%bf%e0%b4%a6%e0%b4%be-%e0%b4%95%e0%b4%ae%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%99%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4

തൃക്കരിപ്പൂര്‍: കോണ്‍ഗ്രസ് വിട്ട് സി.പി.എം പാളയത്തിലേക്കു ചേക്കേറിയ ഷാഹിദാ കമാലിനോട് കലിപ്പടങ്ങാതെ വലിയപറമ്പിലെ കോണ്‍ഗ്രസ്. സംസ്ഥാന വനിതാ കമ്മിഷനും വലിയപറമ്പ കുടുംബശ്രീ സി.ഡി.എസും സംഘടിപ്പിച്ച സ്ത്രീ ശാക്തീകരണ സെമിനാര്‍ ബഹിഷ്‌കരിച്ചാണ് കോണ്‍ഗ്രസ് കലിപ്പു തീര്‍ത്തത്.
വലിയപറമ്പ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിലാണ് സെമിനാര്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ വനിതാ കമ്മിഷന്‍ അംഗം ഷാഹിദാ കമാല്‍ പങ്കെടുക്കുമെന്ന് അറിഞ്ഞതോടെ കോണ്‍ഗ്രസ് പരിപാടി ബഹിഷ്‌കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
യു.ഡി.എഫ് ജില്ലാ നേതാവിനെ ഉപയോഗപ്പെടുത്തി ഭരണസമിതി നേരിട്ടു പരിപാടി നടത്തുന്നത് ഒഴിവാക്കണമെന്നായി വാദം. ഒടുവില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുസ്‌ലിം ലീഗിലെ എം.ടി ജബ്ബാറിനെ സമ്മര്‍ദ്ദത്തിലാക്കി ഭരണസമിതി നേരിട്ടു നടത്തുന്നതില്‍ നിന്ന് ഒഴിവാക്കി കുടുംബശ്രീ സി.ഡി.എസിന്റെ പേരിലായി നടത്തിപ്പ്. എന്നാല്‍ സെമിനാറില്‍ നിന്നു പ്രസിഡന്റ് അടക്കം യു.ഡി.എഫ് അംഗങ്ങള്‍ വിട്ടു നില്‍ക്കണമെന്നായി കോണ്‍ഗ്രസ്. ഇതോടെ പരിപാടി വിജയിപ്പിക്കാനുള്ള ശ്രമമായി സി.പി.എമ്മിന്. പരമാവധി സ്ത്രീകളെ പങ്കെടുപ്പിച്ച് സെമിനാര്‍ വിജയകരമായി നടത്തുകയും ചെയ്തു.
സെമിനാര്‍ സംസ്ഥാന വനിതാകമ്മിഷന്‍ അംഗം ഷാഹിദാ കമാല്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം പുഷ്പ അധ്യക്ഷയായി. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം വി.പി ജാനകി മുഖ്യാതിഥിയായി.
പഞ്ചായത്ത് അംഗങ്ങളായ വി.കെ കരുണാകരന്‍, മുഹമ്മദ് കുഞ്ഞി, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ സി.വി കണ്ണന്‍, പി ശ്യാമള, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഇ.കെ ബിന്ദു, സി.ഡി.എസ് മെമ്പര്‍ സെക്രട്ടറി ജിജേഷ് വി ശശീന്ദ്രന്‍ പ്രസംഗിച്ചു. അഡ്വ. കെ. പീതാംബരന്‍ ക്ലാസെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം അടഞ്ഞ നിലയില്‍; യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

bahrain
  •  5 hours ago
No Image

ടിക് ടോക് സെറ്റല്ല, യുദ്ധ സ്മാരകമാണ്; രണ്ടാം ലോക മഹായുദ്ധ സ്മാരകത്തിന് മുന്നില്‍ നൃത്തം ചെയ്ത ദമ്പതികള്‍ക്ക് വിമര്‍ശനം 

International
  •  6 hours ago
No Image

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരൻ ബിജെപി വേദിയിൽ; വേണ്ടി വന്നാൽ പാർട്ടി മാറുമെന്നും വിശദീകരണം

Kerala
  •  6 hours ago
No Image

സയണിസ്റ്റുകള്‍ക്ക് വലിയ തെറ്റുപറ്റി; ഇസ്‌റാഈല്‍-യുഎസ് സഖ്യകക്ഷികള്‍ക്ക് മുന്നറിയിപ്പുമായി ഖാംനഈയുടെ എക്‌സ് പേജില്‍ സന്ദേശം 

International
  •  7 hours ago
No Image

ഡ്രൈവിംഗിനിടെ അപായ സൂചന ലഭിച്ചാൽ എന്തുചെയ്യണം? നിർദ്ദേശങ്ങളുമായി ദുബൈ പൊലിസ്

uae
  •  7 hours ago
No Image

പങ്കിടലിന്റെ സന്ദേശവുമായി അല്‍ ഹിലാല്‍; ബഹ്‌റൈനില്‍ ഇഫ്താര്‍ കിറ്റ് വിതരണത്തിന് തുടക്കം

bahrain
  •  7 hours ago
No Image

കാണാതായെന്ന് കരുതിയ ഇറാനിയൻ യുദ്ധക്കപ്പൽ ഐആർഐഎസ് ലാവൺ കൊച്ചിയിലുണ്ട്; ഔദ്യോഗിക സ്ഥിരീകരണവുമായി ഇന്ത്യ

National
  •  7 hours ago
No Image

പ്രതിഷേധം ഫലം കണ്ടു; സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമനം

Kerala
  •  7 hours ago
No Image

ഇപ്പോഴും വിശ്വസിക്കുന്നു, ഫൈനൽ അവന്റെ ദിവസമായിരിക്കാം: സഞ്ജു

Cricket
  •  8 hours ago
No Image

പശ്ചിമേഷ്യന്‍ പ്രതിസന്ധി; കുതിച്ചുയര്‍ന്ന് എണ്ണ വില; ബാരലിന് 90 ഡോളറിലേക്ക് 

International
  •  8 hours ago