HOME
DETAILS

അസമില്‍ ഒരു സൈനികനെ കൂടി വിദേശിയാക്കി മുദ്രകുത്തി; അതിര്‍ത്തിയില്‍ നിന്നെത്തി കോടതിയില്‍ നിയമയുദ്ധം തുടങ്ങി ബി.എസ്.എഫ് ഇന്‍സ്‌പെക്ടര്‍ മുസിബ് റഹ്മാനും ഭാര്യയും

  
backup
August 24, 2019 | 2:46 PM

assam-nrc-bsf-sub-inspector-and-his-wife-declared-foreigners

ഗുവാഹത്തി: മൂന്നുപതിറ്റാണ്ടോളം രാജ്യാതിര്‍ത്തി കാത്ത സൈനികന്‍ അസം സ്വദേശി മുഹമ്മദ് സനാഉല്ലയെ വിദേശിയെന്നു മുദ്രകുത്തി ജയിലിടച്ചതിന് പിന്നാലെ മറ്റൊരു പട്ടാളക്കാരനും വീണു വിദേശി മുദ്ര. അസമില്‍ നിന്നുള്ള അതിര്‍ത്തി സുരക്ഷാ സേന(ബി.എസ്.എഫ്)യിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ മുസിബുര്‍റഹ്മാനും ഭാര്യയുമാണ് ദേശീയ പൗരത്വ പട്ടികയില്‍ (എന്‍.ആര്‍.സി) ഉള്‍പ്പെടാതിരുന്നതോടെ വിദേശിയായി മുദ്രകുത്തപ്പെട്ടത്. ബി.എസ്.എഫിന്റെ 144ാം ബറ്റാലിയണിന്റെ ഭാഗമായി പഞ്ചാബിലാണ് മുസിബ് ജോലി ചെയ്യുന്നത്. എന്നാല്‍, മുസിബിന്റെ മാതാപിതാക്കളുടെയോ സഹോദരങ്ങളുടെയോ പൗരത്വം സംബന്ധിച്ച് സംശയമേതുമില്ല.

ട്രിബ്യൂണല്‍ വിധി വന്നതിന് പിന്നാലെ ഇദ്ദേഹം നാട്ടിലെത്തി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. കോടതി തനിക്ക് അനുകൂലമായി വിധിക്കുമെന്ന പ്രതീക്ഷയിലാണ് മുസിബ്. സ്വന്തം രാജ്യത്ത് വിദേശിയായി പ്രഖ്യാപിക്കപ്പെടുന്നതിനെക്കുറിച്ച് യാതൊരു അറിവുമില്ലായിരുന്നുവെന്ന് മുസിബ് പറഞ്ഞു. അസമില്‍ തന്നെ ജനിച്ച ഇന്ത്യക്കാരാണ് ഞങ്ങള്‍. പാകിസ്താനികളോ ബംഗ്ലാദേശികളോ അല്ല. ഒരു മദ്യപാനിയുടെ മൊഴി പരിഗണിച്ചാണ് തങ്ങളെ ഡി.വോട്ടറാക്കിയത്. യഥാര്‍ത്ഥ പൗരന്‍മാരെ സര്‍ക്കാര്‍ ഒരിക്കലും സംശയിക്കരുതെന്നും മുസിബ് പറഞ്ഞു.

ജോര്‍ഹത്തിലെ ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മുസിബിനെയും ഭാര്യയെയും വിദേശിയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞമാസം മാത്രമാണ് കുടുംബത്തെ ഇക്കാര്യം അറിയിച്ചതെന്നും ഇക്കാരണത്താല്‍ ഹരജി നല്‍കാന്‍ കാലതാമസം നേരിട്ടെന്നും ദമ്പതികള്‍ പറഞ്ഞു. ഓഗസ്റ്റ് 31നകം പൗരത്വ രജിസ്റ്റര്‍ പിഴവുകള്‍ തീര്‍ത്ത് പൂര്‍ത്തിയാക്കണമെന്നാണ് സുപ്രിംകോടതിയുടെ ഉത്തരവ്. ഈ സമയപരിധി പാലിക്കാന്‍ അധികൃതര്‍ പരിശ്രമിക്കുന്നതിനിടെയാണ് ബി.എസ്.എഫ് ഇന്‍സ്‌പെക്ടര്‍ തന്റെ പൗരത്വം തെളിയിക്കാനായി നിയമയുദ്ധത്തിനിറങ്ങിയിരിക്കുന്നത്.

നേരത്തെ വിദേശിയായി മുദ്രകുത്തപ്പെട്ട് ജയിലിലായ മറ്റൊരു സൈനികന്‍ സനാഉല്ല നിലവില്‍ ജാമ്യത്തിലാണ്. 52 കാരനായ സനാഉല്ല സൈന്യത്തില്‍ സുബേദാര്‍ പദവിയില്‍ സേവനമനുഷ്ടിച്ച് വിരമിച്ച ശേഷം അസം ബോര്‍ഡര്‍ പൊലിസില്‍ സബ് ഇന്‍സ്‌പെക്ടറായിരുന്നു. അനധികൃത കുടിയേറ്റക്കാരെ തടയുന്നതിനുള്ള പ്രത്യേക യൂണിറ്റാണിത്. ഈ യൂണിറ്റാണ് സനാഉല്ലയെ ജയിലിലടച്ചത്. ജയിലിലായതോടെ സനാഉല്ലക്ക് അസം പൊലിസിലെ സബ് ഇന്‍സ്‌പെക്ടര്‍ ജോലി നഷ്ടമാവുകയും പൊലിസ് യൂനിഫോമുകള്‍ സര്‍ക്കാര്‍ തിരിച്ചെടുക്കുകയും ചെയ്തിരുന്നു.

ബംഗ്ലാദേശ് നിലവില്‍വന്ന 1971 മാര്‍ച്ച് 24 അര്‍ധരാത്രിക്കു മുന്‍പായി ഇന്ത്യയിലെത്തിയതിന്റെ രേഖകള്‍ തെളിയിക്കാന്‍ കഴിയാത്തവരെ വിദേശികളായി മുദ്രകുത്തുന്ന പൗരത്വ രജിസ്റ്റര്‍ സംവിധാനം നിലവില്‍ വന്നതോടെ അസമില്‍ ലക്ഷക്കണക്കിനുപേരാണ് പൗരത്വപട്ടികയില്‍ ഇടംപിടിക്കാനായി ഞെട്ടോടമോടുന്നത്. രണ്ടുവര്‍ഷം മുന്‍പ് പുറത്തുവിട്ട പൗരത്വപട്ടികയില്‍ നാല്‍പ്പതുലക്ഷത്തോളം പേരാണ് പുറത്തുള്ളത്. ഇതില്‍ പകുതിയോളം പേര്‍ ബംഗാളി ഹിന്ദുക്കളാണെങ്കിലും, മുസ്‌ലിമേതര കുടിയേറ്റക്കാര്‍ക്ക് പൗരത്വം എളുപ്പമാക്കുന്ന നിയമം ഉള്ളതിനാല്‍ ബംഗാളി ഹിന്ദുക്കള്‍ക്ക് കാര്യമായ ആശങ്കയില്ല. എന്നാല്‍, പട്ടികയിലെ ലക്ഷക്കണക്കിന് വരുന്ന ബംഗാളി മുസ്‌ലിംകളുടെ ഭാവി അനിശ്ചിതത്വത്തിലാവും. ബംഗ്ലാദേശ് പൗരത്വം തെളിയിക്കാന്‍ കഴിയാത്തതിനാല്‍ അവരെ ബംഗ്ലാദേശും ഏറ്റെടുക്കില്ല.


Assam NRC. BSF sub-inspector and his wife declared foreigners



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജസ്‌ലിയയുടെ മരണം: രൂപം മാറ്റി രക്ഷപെടാൻ ശ്രമം; ഒളിവിൽ കഴിഞ്ഞിരുന്ന ഡോക്ടർ പിടിയിലായി

Kerala
  •  18 minutes ago
No Image

അൽ ഉദൈദ് വ്യോമതാവളത്തിന് നേരെ ഡ്രോൺ ആക്രമണ ശ്രമം; പ്രതിരോധിച്ച് ഖത്തർ

qatar
  •  35 minutes ago
No Image

കൗമാരക്കാരനെ ക്രൂരമായി കൊലപ്പെടുത്തി മാംസം ഭക്ഷിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

National
  •  42 minutes ago
No Image

താളൂരിൽ സ്ഥാപിച്ച സ്വാഗത ബോർഡ് തമിഴ്‌നാട്ടിലെന്ന് നാം തമിഴർ പാർട്ടി; അതിർത്തിയിൽ സംഘർഷാവസ്ഥ

Kerala
  •  an hour ago
No Image

പ്രതിസന്ധികൾക്കിടയിലും പതറാതെ യുഎഇ; ജനങ്ങൾക്ക് ആത്മവിശ്വാസം പകർന്ന് ഭരണാധികാരികളുടെ 'അപ്രതീക്ഷിത' സന്ദർശനങ്ങൾ

uae
  •  an hour ago
No Image

'എത്രകാലം അമേരിക്ക ബ്ലാക്ക്‌മെയില്‍ തുടരും'  റഷ്യന്‍ എണ്ണവാങ്ങാന്‍ ഇന്ത്യക്ക് താല്‍ക്കാലിക അനുമതി ലഭിച്ചതിനെ പരിഹസിച്ച് ജയറാം രമേശ് 

National
  •  2 hours ago
No Image

'ആദ്യം ഇറാന്‍ പിന്നെ ക്യൂബ...എപ്പോഴെന്ന് മാത്രമേ അറിയാനുള്ളൂ'  ഭീഷണിയുമായി ട്രംപ് 

International
  •  2 hours ago
No Image

'യുഎഇ ആക്രമണകാരിയല്ല, പക്ഷേ പരമാധികാരം സംരക്ഷിക്കാൻ സജ്ജം': യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് 

uae
  •  2 hours ago
No Image

ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നു; വീഴ്ച പരിശോധിക്കാൻ ആർ.ഡി.ഒയ്ക്ക് ചുമതല, കോർപ്പറേഷനെതിരെ മന്ത്രി ശിവൻകുട്ടി

Kerala
  •  2 hours ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇതുവരെ റദ്ദാക്കിയത് 23,000-ത്തിലധികം സർവീസുകൾ

uae
  •  3 hours ago


No Image

ചികിത്സാപിഴവ് വീണ്ടും; 'ശസ്ത്രക്രിയക്ക് ശേഷം തുണിക്കഷ്ണം വയറ്റിനുള്ളില്‍ വെച്ച് തുന്നിക്കെട്ടി,മൂന്ന് മാസത്തിന് ശേഷം പുറത്തെടുത്തു' പരാതി കഴക്കൂട്ടം സി.എസ്.ഐ മിഷന്‍ ആശുപത്രിക്കെതിരെ

Kerala
  •  3 hours ago
No Image

ഗള്‍ഫില്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍: മനാമയിലെ ഇസ്‌റാഈല്‍, റിയാദിലെ യു.എസ് എംബസികള്‍ക്ക് നേരെ ആക്രമണം; സഊദി എയര്‍ ബേസിലേക്ക് 3 ബാലിസ്റ്റിക് മിസൈലുകള്‍ | Iran - US -Israel War Live Updates

International
  •  4 hours ago
No Image

അത് എന്റെ തെറ്റായിരുന്നു,ഞാൻ കൈവിട്ടത് ഈ മത്സരമാണ്; കുറ്റസമ്മതവുമായി ഇംഗ്ലീഷ് നായകൻ

Cricket
  •  4 hours ago
No Image

വയനാട്ടിലേക്ക് ഇനി പകുതി സമയം മതി; കേരളത്തിലെ ഏറ്റവും വലിയ ഇരട്ട തുരങ്കപാതയുടെ നിര്‍മാണം മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

Kerala
  •  4 hours ago