ജന്‍മനാട്ടില്‍ വിദേശിയെന്നു മുദ്രകുത്താന്‍ അസം പൗരത്വരജിസ്റ്റര്‍ 31ന് പ്രസിദ്ധീകരിക്കും; സ്വന്തം നാടാണെന്ന് തെളിയിക്കാന്‍ നല്‍കിയിരിക്കുന്ന സമയം 120 ദിവസം, വരാനിരിക്കുന്നത് മറ്റൊരു 'റോഹിന്‍ഗ്യന്‍' ദുരന്തം
ന്യൂഡല്‍ഹി: ഒരു കുടുംബത്തിലെ തന്നെ അംഗങ്ങളെ സ്വദേശിയെന്നും വിദേശിയെന്നും മുദ്രകുത്തി ജന്‍മനാട്ടില്‍ നിന്നും ആട്ടിപ്പായിക്കാനുള്ള ആസം പൗരത്വ രജിസ്റ്റര്‍ ആഗസ്റ്റ് 31ന് പ്രസിദ്ധീകരിക്കും. ലിസ്റ്റ് പ്രസിദ്ധീകരിച്ച് 60 മുതല്‍ 120 ദിവസത്തിനുള്ളില്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ സ്വന്തം നാട്ടില്‍ തന്നെ വിദേശികളെന്ന് മുദ്രകുത്തി ജയിലിലടക്കപ്പെടുന്ന ഭീകര സാഹചര്യമാണ് അസാമിലെ ജനങ്ങളെ കാത്തിരിക്കന്നത്.

41 ലക്ഷം ആളുകളാണ് കഴിഞ്ഞ ജൂലൈ 2018ല്‍ പ്രസിദ്ധീകരിച്ച കരട് ലിസ്റ്റ് പ്രകാരം സ്വന്തം നാട്ടില്‍ നിന്നുതന്നെ വിദേശിയായി മുദ്രകുത്തപ്പെടുക. മാതാപിതാക്കള്‍ വിദേശികളായും മക്കള്‍ സ്വദേശികളായും ഭാര്യ വിദേശിയും ഭര്‍ത്താവ് സ്വദേശിയും എന്നിങ്ങനെ ഏറെ ഭീകരമായ അവസ്ഥയാണ് ഈ കരട് ലിസ്റ്റില്‍ നിലനില്‍ക്കുന്നത്. കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിന് ശേഷമുള്ള ഈ ചുരുങ്ങിയ കാലം കൊണ്ട് ഇത് തന്റെ ജന്‍മനാടാണെന്ന് സ്ഥാപിക്കാന്‍ 'അധികൃതര്‍ക്ക് ആവശ്യമായ തെളിവുകള്‍' ഹാജരാക്കാന്‍ കഴിയാത്തവര്‍ ഇനി അനധികൃതമായി രാജ്യത്തേക്ക് കുടിയേറിപ്പാര്‍ത്തവര്‍ എന്ന് മുദ്രകുത്തപ്പെടും.

അതേസമയം അന്തിമലിസ്റ്റ് പുറത്തുവരുന്നതോടെ ഇതില്‍ നിന്നും പുറന്തള്ളപ്പെടുന്നവരെ ജയിലിലേക്കയക്കില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍, ഹൈക്കോടതി, സുപ്രിം കോടതി എന്നീ ഭരണഘടനാ സ്ഥാപനങ്ങളെ ഇവര്‍ക്ക് ഉപയോഗപ്പെടുത്താമെന്ന വാദമാണ് ഇപ്പോള്‍ ഉന്നയിക്കുന്നത്. സെപ്റ്റംബര്‍ ഒന്നോട് രാജ്യത്ത് 200 ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍ പ്രവര്‍ത്തനസജ്ജമാകും. കേന്ദ്ര ആഭ്യന്തര മന്ത്രായലയം 1000 ട്രൈബ്യൂണലുകള്‍ യാഥാര്‍ഥ്യമാക്കുമെന്നും അവര്‍ പറയുന്നു.

എന്നാല്‍ 1985 മുതല്‍ ഈ വര്‍ഷം ഫെബ്രുവരി വരെ ഇത്തരം കോടതികളില്‍ അപേക്ഷ നല്‍കി കാത്തിരുന്ന 63959 പേരെയാണ് ഏകപക്ഷീയമായി വിദേശികളെന്ന് മുദ്രകുത്തിയതെന്ന വസ്തുത നിലനില്‍ക്കെയാണ് അധികൃതരുടെ ഭാഗത്തു നിന്നും ഇത്തരം പ്രസ്താവനകള്‍ പുറത്തുവരുന്നത്. 41 ലക്ഷത്തോളം പേര്‍ ആക്ഷേപവുമായി രംഗത്ത് വന്നതോടെ മ്യാന്മറില്‍ രോഹിന്‍ഗ്യകള്‍ അനുഭവിച്ചതിന് സമാനമായ സാഹചര്യത്തിലേക്ക് ഇന്ത്യയിലെ ഒരുവിഭാഗം മാറുമെന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."