HOME
DETAILS
MAL
കൃഷിനാശം സംഭവിച്ചവര്‍ക്ക് ധനസഹായം നല്‍കണം: കര്‍ഷക കോണ്‍ഗ്രസ്
backup
June 07, 2017 | 10:01 PM
താമരശേരി: കട്ടിപ്പാറ പഞ്ചായത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വേനല്‍ മഴയോടൊപ്പം ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ വീടും കൃഷിയും നശിച്ചവര്‍ക്ക് അടിയന്തരമായി ധനസഹായം അനുവദിക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് കട്ടിപ്പാറ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മൂന്നു വീടുകള്‍ തകരുകയും കാര്‍ഷിക വിളകള്‍ നശിക്കുകയും ചെയ്തിരുന്നു.
എം.എല്‍.എ ഉള്‍പ്പെയുള്ള ജനപ്രതിനിധികളും റവന്യു അധികൃതരും കെടുതികള്‍ നേരില്‍കണ്ടണ്ടു മനസിലാക്കിയിട്ടും ധനസഹായം നല്‍കാന്‍ യൊതൊരു നടപടിയും സ്വീകരിക്കാത്തതില്‍ യോഗം പ്രതിഷേധിച്ചു. പ്രസിഡന്റ് ബെന്നി ടി. ജോസഫ് അധ്യക്ഷനായി. അഡ്വ. ബിജു കണ്ണന്തറ, നൗഷാദ് പൂലോട്, കെ.ആര്‍ മനോജ്, കെ.ടി ഉലഹന്നാന്‍, മുഹമ്മദ് ഷാഹിം ഹാജി, പി.കെ സദാനന്ദന്‍, പി.എ ചാക്കോ, ജോര്‍ജ് ഇവലുങ്കല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."