HOME
DETAILS
MAL
' കട്ടിപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സ്ഥിരം ഡോക്ടറെ നിയമിക്കണം'
backup
June 07, 2017 | 10:02 PM
താമരശേരി: പനിയും മഴക്കാല രോഗങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കട്ടിപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സ്ഥിരം ഡോക്ടറെ നിയമിക്കണമെന്ന് ജനശ്രീ കട്ടിപ്പാറ മണ്ഡലം സഭ ആവശ്യപ്പെട്ടു.
നിലവില്‍ ആഴ്ചയില്‍ മൂന്നു ദിവസമാണ് ഡോക്ടറുടെ സേവനം ലഭിക്കുന്നത്.
മുഴുവന്‍ ദിവസങ്ങളിലും ഡോക്ടറുടെ സേവനം ലഭ്യമല്ലാത്തതിനാല്‍ മലയോരമേഖല ഉള്‍പ്പെടുന്ന കല്ലുള്ളതോട്, ചമല്‍, കോളിക്കല്‍, വെട്ടിഒഴിഞ്ഞതോട്ടം എന്നിവിടങ്ങളിലെ രോഗികള്‍ ബാലുശേരിയിലെയും താമരശേരിയിലെയും സര്‍ക്കാര്‍ ആശുപത്രികളെ സമീപിക്കേണ്ടണ്ട അവസ്ഥയാണുള്ളത്. യോഗത്തില്‍ ബിനീഷ് കല്ലുള്ളതോട് അധ്യക്ഷനായി. അഡ്വ. ബിജു കണ്ണന്തറ, കെ.ആര്‍ മനോജ്, ലീലാമ്മാ ജോസഫ്, ബെന്നി ടി. ജോസഫ്, ഗിരീഷ് മാവുള്ളപൊയില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."