പരിസ്ഥിതി ക്ലബ് പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖയായി
വടകര: വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂള്‍ പരിസ്ഥിതി ക്ലബുകളുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖയായി. സേവിന്റെയും ദേശീയ ഹരിതസേനയുടെയും ആഭിമുഖ്യത്തില്‍ നടത്തിയ ഏകദിന അധ്യാപക ശില്പശാലയിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.
ഇതനുസരിച്ച് മഴവെള്ള സംഭരണത്തിനും കിണര്‍ റീചാര്‍ജ്ജിങ്ങിനും പ്രാധാന്യം നല്‍കും. നാട്ടുമാവുകള്‍, പ്ലാവ്, പുളി തുടങ്ങിയ നാടന്‍വൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കുന്ന യജ്ഞം 'നാട്ടുമാ മഹോത്സവം' എന്ന പേരില്‍ ഈ വര്‍ഷം നടപ്പാക്കും. ഈ വര്‍ഷത്തെ മഴയാത്ര ജുലൈ രണ്ടാം ശനിയാഴ്ച വയനാട് പേരിയ ആനത്താരയില്‍ നിന്നും ആരംഭിച്ച് പൂതം പാറയില്‍ സമാപിക്കും. ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാമുഖ്യം നല്‍കും.
സെന്റ് ആന്റണീസ് ജെ.ബി സ്‌കൂളില്‍ നടന്ന ശില്പശാല പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. ശോഭീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഡി.ഇ.ഒ സി.ഐ വത്സല അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."