സ്വര്‍ണാഭരണം തിരിച്ചേല്‍പ്പിച്ച് വിദ്യാര്‍ഥികള്‍
മേപ്പയ്യൂര്‍: കളഞ്ഞ് കിട്ടിയ സ്വര്‍ണാഭരണം ഉടമസ്ഥയ്ക്ക് തിരിച്ചേല്‍പ്പിച്ച് വിദ്യാര്‍ഥികള്‍ മാതൃകയായി. മേപ്പയൂര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥികളായ നിടും പൊയിലിലെ കളത്തില്‍ അനൂപിന്റെ മകള്‍ അശ്വതി, കോട്ടക്കല്‍ ചന്ദ്രന്റെ മകള്‍ ശലഭ എന്നിവരാണ് സ്വര്‍ണാഭരണം മേപ്പയൂര്‍ പൊലിസ് സ്‌റ്റേഷനിലെത്തിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുന്ന വഴിയില്‍ നിടും പൊയില്‍ എം.എല്‍.പി സ്‌കൂളിനു സമീപത്തു നിന്നാണ് സ്വര്‍ണാഭരണം കളഞ്ഞുകിട്ടിയത്. ഉടന്‍ തന്നെ വീട്ടുകാരോടൊപ്പം സ്വര്‍ണാഭരണം മേപ്പയൂര്‍ പൊലിസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു.
നിടിയപറമ്പില്‍ കരുണന്റെ ഭാര്യ സുനിതയുടെതായിരുന്നു നഷ്ടപ്പെട്ട സ്വര്‍ണാഭരണം. സുനിത കൊഴുക്കല്ലൂരിലേക്ക് പോവുമ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ടത്.
ബുധനാഴ്ച വൈകിട്ട് മേപ്പയൂര്‍ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ മേപ്പയൂര്‍ എസ്.ഐ ജി.എസ് അനില്‍ ഉടമ സുനിതക്ക് നഷ്ടപ്പെട്ട മൂന്ന് പവന്‍ സ്വര്‍ണാഭരണവും വിദ്യാര്‍ഥികള്‍ക്ക് ഉപഹാരങ്ങളും വിതരണം ചെയ്തു. കെ.ടി.കെ പ്രഭാകരന്‍, മുജീബ് കോമത്ത്, കുടുംബാംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."