ശബരിമലയെ യുദ്ധഭൂമിയാക്കരുത്: സി.ടി അഹമ്മദലി
പയ്യന്നൂര്‍: മതസൗഹാര്‍ദ്ദത്തിന്റെയും സമാധാനത്തിന്റെയും പുണ്യഭൂമിയായ ശബരിമലയെ യുദ്ധഭൂമിയാക്കരുതെന്ന് മുന്‍ മന്ത്രിയും മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷററുമായ സി.ടി അഹമ്മദലി. ശബരിമലയിലെ സമാധാനാന്തരീക്ഷം വീണ്ടെടുക്കാന്‍ എല്ലാവരും മുന്നോട്ടു വരണമെന്നും സി.ടി പറഞ്ഞു. പി. ബാലന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പി. ബാലന്‍ മാസ്റ്ററുടെ 10-ാം ചരമവാര്‍ഷിക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രിയത്തിലെ മാന്യതയുടേയും സഹിഷ്ണുതയുടേയും സത്യസന്ധതയുടേയും ഏറ്റവും വലിയ ഉദാഹരണമാണ് ബാലന്‍ മാസ്റ്ററെന്ന് സി.ടി അനുസ്മരിച്ചു. സി.എ അജീര്‍ അധ്യക്ഷനായി. പി. ബാലന്‍ മാസ്റ്റര്‍ സ്മരണിക പയ്യന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍ ബാലന്‍ മാസ്റ്ററുടെ സഹോദരി പോത്തേര സരോജിനിക്ക് നല്‍കി പ്രകാശനം ചെയ്തു.
സി.എം.പി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കൃഷ്ണന്‍ കോട്ടുമല അനുസ്മരണ പ്രഭാഷണം നടത്തി. ടി.ഐ മധുസൂദനന്‍, കെ. രഞ്ജിത്ത്, എ.പി നാരായണന്‍, കെ.വി ബാബു, കെ.ടി സഹദുല്ല, കെ.കെ ജയപ്രകാശ്, ഡോ. വി.സി രവീന്ദ്രന്‍, കെ.വി സത്യനാഥന്‍, വി.കെ രവീന്ദ്രന്‍, എം. പ്രദീപ് കുമാര്‍, ബി. ജ്യോതിലാല്‍, പോത്തേര കൃഷ്ണന്‍, പി. രത്‌നാകരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."