പശ്ചിമ ബംഗാള്‍ പേരുമാറ്റുന്നു
കൊല്‍ക്കത്ത:പശ്ചിമ ബംഗാളെന്ന് ഇനി അധികകാലം പറയില്ല.പേര് മാറ്റാന്‍ മമതയുടെ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ബംഗാളി ഭാഷയിലുള്ള ബംഗ, ബംഗ്ള എന്നീ പേരുകളും ഇംഗ്ളീഷില്‍ ബംഗാള്‍ എന്ന പേരുമാണ് പരിഗണനയിലുള്ളത്. ഓഗസ്റ്റ് 26 ന് പ്രത്യേക നിയമസഭാസമ്മേളനം ചേര്‍ന്ന് പേര് മാറ്റാനുള്ള പ്രമേയം പാസാക്കി പാര്‍ലമെന്റിന് സമര്‍പ്പിക്കും.
പാര്‍ലമെന്റ് അംഗീകരിക്കുന്നതോടെ പുതിയ പേര് നിലവില്‍ വരും.ബംഗ എന്നത് ഒരു സംഗീത ഉപകരണവും ബംഗാള എന്നത് പ്രാദേശിക മദ്യത്തിന്റെയും പേരു സൂചിപ്പിക്കുന്നതിനാല്‍ ബംഗാള്‍ എന്ന പേരിനാണ് സാധ്യത കൂടുതല്‍. നിലവില്‍ സംസ്ഥാനങ്ങളുടെ അക്ഷരമാലാ ക്രമത്തില്‍ ഒടുവിലത്തെ സ്ഥാനമാണ് പശ്ചിമ ബംഗാളിന്റെത്. പേര് മാറ്റം വന്നാല്‍ നാലാം സ്ഥാനത്തേക്ക് ഉയരും.
പേരുമാറ്റുന്നതിലൂടെ എല്ലാറ്റിലും ഒന്നാമതെത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി മമത സൂചിപ്പിച്ചു. ഇത്തരം ഒരു തീരുമാനം എടുക്കുന്നത് ജനങ്ങളുടെയും പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും നന്മയ്ക്കും സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ദേശീയ തലത്തില്‍ മുന്നോട്ടു കൊണ്ടുപോകാനും സംരക്ഷിക്കാനുമാണെന്ന് സംസ്ഥാന പാര്‍ലമെന്ററി കാര്യമന്ത്രി പാര്‍ത്ഥാ ചാറ്റര്‍ജി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."