HOME
DETAILS

വിജയദശമി; ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍

  
backup
October 20, 2018 | 6:10 AM

%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%a6%e0%b4%b6%e0%b4%ae%e0%b4%bf-%e0%b4%86%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7%e0%b4%b0%e0%b4%82-%e0%b4%95%e0%b5%81%e0%b4%b1

പേരാവൂര്‍: മലയോര മേഖലയിലെ വിവിധ ക്ഷേത്രങ്ങളുടെ നേതൃത്വത്തില്‍ എഴുത്തിനിരുത്തല്‍ ചടങ്ങ് നടത്തി. നിരവധി കുരുന്നുകള്‍ ആദ്യാക്ഷര മധുരം നുണഞ്ഞു. മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തില്‍ രാവിലെ ഏഴിന് വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചു. വെള്ളര്‍വള്ളി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ എഴുത്തിനിരുത്തല്‍ ചടങ്ങ് നടത്തി. സുരേഷ് ബാബു നമ്പൂതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിച്ചു. പേരാവൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പുരുഷോത്തമന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിച്ചു.
മൂര്‍ച്ചിലക്കാട്ട് ദേവീക്ഷേത്രത്തില്‍ വാഹനപൂജയും കുട്ടികളുടെ എഴുത്തിനിരുത്തല്‍ ചടങ്ങും നടത്തി. മേല്‍ശാന്തി ശര്‍മ്മശാന്തികളുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു.
കണിച്ചാര്‍ സുബ്രഹ്മണ്യ സ്വാമീക്ഷേത്രത്തില്‍ നടന്ന വാഹന പൂജയ്ക്കും എഴുത്തിനിരുത്തനല്‍ ചടങ്ങിനും ക്ഷേത്രം മേല്‍ശാന്തി അഖിലേഷ് ശാന്തികള്‍, കൃഷ്ണന്‍കുട്ടി ശാന്തികള്‍ നേതൃത്വം നല്‍കി.
ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ നടന്ന വാഹനപൂജയ്ക്കും എഴുത്തിനിരുത്തില്‍ ചടങ്ങിനും പി.വി കൃഷ്ണന്‍ നമ്പൂതിരി, കെ.എന്‍ ഈശാനന്‍ നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്‍കി. 50 ഓളം കുട്ടികളാണ് ആദ്യാക്ഷരം കുറിക്കാന്‍ എത്തിയത്. നിരവധി ഭക്തജനങ്ങള്‍ ക്ഷേത്രത്തില്‍ എത്തി.
തിരുവോണപുറം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ എഴുത്തിനിരുത്തല്‍ ചടങ്ങിന് മേല്‍ ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി കാര്‍മികത്വം വഹിച്ചു. മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി കോല്‍ക്കളി, വിജയദശമി ദിനത്തില്‍ വാഹന പൂജയും എഴുത്തിനിരുത്തലും നടത്തി. പേരാവൂര്‍ ശിവപാര്‍വതി നൃത്ത സംഗീത കലാക്ഷേത്രയില്‍ വിജയദശമി വിദ്യാരംഭ ചടങ്ങുകള്‍ നടത്തി. ഇരിട്ടി മൂലോത്തും കുന്ന് കൈരാതികിരാത ക്ഷേത്രത്തില്‍ നടന്ന എഴുത്തിനിരുത്തല്‍ ചടങ്ങില്‍ ഡോ കൂമിള്ള ശിവരാമന്‍, കെ. ദാമോദരന്‍, കെ.എ ദാമോദരന്‍, ബാലകൃഷ്ണന്‍ ആറളം എന്നിവര്‍ നേതൃത്വം നല്‍കി. കാടമുണ്ട ശ്രീ മഹാവിഷ്ണു ശത്രുഘ്‌ന ക്ഷേത്രത്തില്‍ എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ക്ക് കെ. കൃഷ്ണന്‍ നേതൃത്വം നല്‍കി.

മാഹി: വിജയദശമിയുടെ ഭാഗമായി മാഹി സെന്റ് തെരേസാ ദേവാലയത്തില്‍ കുട്ടികളെ എഴുത്തിനിരുത്തി. രാവിലെ 9.30ഓടെ നൂറു കണക്കിന്ന് രക്ഷിതാക്കള്‍ കുട്ടികളുമായി പള്ളിയില്‍ എത്തി. ഇടവക വികാരി റവ. ഫാ.ഡോ. ജെറോം ചിങ്ങന്തറ കുരുന്നുകളുടെ നാവില്‍ ആദ്യാക്ഷരം കുറിച്ചു.

ഇരിട്ടി: പായം ഗ്രാമീണ ഗ്രന്ഥാലയത്തില്‍ നടന്ന എഴുത്തിനിരുത്തല്‍ ചടങ്ങില്‍ ഇരിട്ടി എം.ജി കോളജ് ഫിസിക്‌സ് വിഭാഗം തലവന്‍ ഡോ. കെ.വി ദേവദാസ് കുട്ടികള്‍ക്ക് ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു നല്‍കി.
പായം പഞ്ചായത്ത് പ്രസിഡന്റ് എന്‍. അശോകന്‍ നേതൃത്വം നല്‍കി. വി.സാവിത്രി, എഴുത്തുകാരായ രാജി അരവിന്ദ്, ഷാജു പാറക്കന്‍, അജയകുമാര്‍ കരിയാല്‍ ഒ.എം ബാലകൃഷ്ണന്‍, ആര്‍. കൃഷ്ണന്‍, ദീപ, എം. ദിനേശന്‍ പങ്കെടുത്തു. എം.എന്‍ മുരളീധരന്‍, കെ.കെ ദിവാകരന്‍, ജി. ചന്ദ്രന്‍, സി.കെ രവീന്ദ്രന്‍ നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍ക്കാറിന് തിരിച്ചടി; നവകേരള സര്‍വേ ഹൈക്കോടതി റദ്ദാക്കി; നിയമവിരുദ്ധമെന്ന് കോടതി

Kerala
  •  17 days ago
No Image

കളിക്കളത്തിൽ അദ്ദേഹം ഒരിക്കലും തോൽക്കാൻ ആഗ്രഹിച്ചിരുന്നില്ല: ഡിബാല

Football
  •  17 days ago
No Image

വിഴിഞ്ഞത്ത് ഭക്ഷ്യവിഷബാധയേറ്റ് രണ്ട് പേര്‍ മരിച്ച സംഭവം: ഹോട്ടല്‍ അടപ്പിച്ചു

Kerala
  •  17 days ago
No Image

ഡോളർ കരുത്താർജ്ജിക്കുന്നു; രൂപ സമ്മർദ്ദത്തിൽ, ഓഹരി വിപണിയിൽ ഇടിവ്; റമദാനിൽ നാട്ടിലേക്ക് കൂടുതൽ പണം അയക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ പ്രവാസികൾ | Indian Rupee Value

Economy
  •  17 days ago
No Image

ലങ്കൻ കൊടുങ്കാറ്റ് ചരിത്രത്തിലേക്ക്; ഇങ്ങനെയൊരു സെഞ്ച്വറി ലോകകപ്പിൽ ആദ്യം

Cricket
  •  17 days ago
No Image

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു:15 കുട്ടികള്‍ക്ക് പരുക്ക്

Kerala
  •  17 days ago
No Image

റോഡരികിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

Kerala
  •  17 days ago
No Image

വലിയ താരം, അവൻ രോഹിത് ശർമയെ പോലെയാണ്: കൈഫ് 

Cricket
  •  17 days ago
No Image

ഇറാന്‍ തീരത്തിനടുത്ത് അമേരിക്കന്‍ പടക്കപ്പലുകള്‍?

International
  •  17 days ago
No Image

കൊച്ചിയില്‍ ഓട്ടോറിക്ഷകള്‍ക്കെതിരെ കൂട്ടനടപടി: ഒന്നര മാസത്തിനിടെ 851 കേസുകള്‍; ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ

Kerala
  •  17 days ago