HOME
DETAILS
MAL
ആണവകരാര്‍: യു.എസ് നിലപാട് യൂറോപ്പിന് ഭീഷണിയെന്ന് ഇറാന്
backup
August 24 2019 | 19:08 PM
തെഹ്റാന്: ഇറാനുമായുള്ള ആണവകരാറിന്റെ കാര്യത്തില്‍ സ്വന്തം താല്പര്യം സഖ്യരാജ്യങ്ങളുടെ മേല്‍ അടിച്ചേല്പിക്കുന്ന യു.എസ് നിലപാട് യൂറോപ്യന്‍ രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തെ ചോദ്യംചെയ്യുന്നതാണെന്ന് ഇറാന്.
അതേസമയം ജി-7 ഉച്ചകോടിയില്‍ ഫ്രാന്‍സ് എടുത്ത നിലപാട് സ്വാഗതം ചെയ്യുന്നതായും ഇറാന് വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് ദാരിഫ് പറഞ്ഞു.
യൂറോപ്യന്‍ രാജ്യങ്ങള്‍ യു.എസുമായുള്ള ബന്ധം സംബന്ധിച്ച് ഒരു തീരുമാനത്തിലെത്തേണ്ടതുണ്ട്. ഇറാനുമായുള്ള കരാര്‍ യു.എന്‍ പ്രമേയത്തിന്റെ പിന്‍ബലമുള്ളതാണ്. യു.എസ് അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് സ്വന്തം താല്പര്യങ്ങള് മറ്റു രാജ്യങ്ങളുടെ മേല്‍ അടിച്ചേല്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."