HOME
DETAILS

റെയില്‍വേ കുളത്തിന്റെ പുനര്‍ജനിക്കായി വിദ്യാര്‍ഥിനികള്‍

  
backup
October 20 2018 | 07:10 AM

%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87-%e0%b4%95%e0%b5%81%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%81

വടകര: റെയില്‍വേ കുളത്തെ കുറിച്ച് പഠനം നടത്തി അത് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് രണ്ട് വിദ്യാര്‍ഥിനികള്‍ രംഗത്ത്. വടകര സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്‌കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥിനികളായ അനവദ്യ എന്‍. ലക്ഷ്മി, മേഘ്‌ന സലില്‍ എന്നിവരാണ് തങ്ങളുടെ പഠന പ്രോജക്ടിന്റെ ഭാഗമായി റെയില്‍വേ കുളത്തിന്റെ സംരക്ഷണത്തിന് രംഗത്തിറങ്ങിയത്. റെയില്‍വേ ഉദ്യോഗസ്ഥരുമായും സമീപവാസികളുമായും നടത്തിയ കൂടി കൂടിക്കാഴ്ചകളില്‍ നിന്നും ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ കുളം ആദ്യകാലത്ത് റെയില്‍വേ ആവി എഞ്ചിനു വേണ്ട വെള്ളത്തിനാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്ന് ഇത് ഉപയോഗശൂന്യമായി മലിനമായി കിടക്കുകയാണ്. വളരെ ആഴമുള്ള ഈ കുളത്തില്‍ മൂന്ന് ഉള്‍ കിണറുകള്‍ ഉണ്ട്. കുളത്തില്‍ നിന്നും ഇവര്‍ ശേഖരിച്ച സാമ്പിളില്‍ സി.ഡബ്ല്യു.ആര്‍.ഡി.എം ശാസ്ത്രജ്ഞന്‍ ഡോ. മാധവന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. കുളത്തിനുള്ളില്‍നിന്നും ചുറ്റുവട്ടത്തുനിന്നും ശേഖരിച്ച രണ്ട് മണ്ണ് സാമ്പിളുകള്‍ തിക്കോടിയിലെ ജില്ലാ മണ്ണ് പരിശോധനാ കേന്ദ്രത്തില്‍ പരിശോധിച്ചപ്പോള്‍ മാലിന്യത്തിന്റെ സാന്നിധ്യം പ്രകടമായിരുന്നു. കുളക്കരയില്‍ നിന്നും ശേഖരിച്ച ചെടികള്‍ മടപ്പള്ളി ഗവണ്‍മെന്റ് കോളജ് ബോട്ടണി വിഭാഗം തലവന്‍ പരിശോധിച്ചപ്പോള്‍ പ്രത്യേക വിഭാഗത്തില്‍പ്പെട്ടവയാണ് ഇവ എന്ന് കണ്ടെത്തി. തൊട്ടടുത്തുള്ള ഓടയില്‍ നിന്നും ജലം കുളത്തിലേക്ക് ഒഴുകുന്നത് വെള്ളം മലിനമാകാന്‍ കാരണമാകുന്നു. ചുറ്റുവട്ടത്തുള്ള വന്‍മരങ്ങളില്‍ നിന്നും വീഴുന്ന ഇലകളും മാലിന്യത്തിന് കാരണമാണ്. ഈ കുളം ഏത് വേനലിലും വറ്റാത്ത ഒരു ജലസംഭരണി ആയതിനാല്‍ ഈ വെള്ളം മലിനമാകുമ്പോള്‍ തൊട്ടടുത്ത കിണറുകളും മലിനമാകുന്നു. ജനപ്രതിനിധികള്‍, റെയില്‍വേ അധികാരികള്‍, സന്നദ്ധ സംഘടനകള്‍ എല്ലാം പലപ്രാവശ്യം ശ്രമിച്ചെങ്കിലും കുളം നന്നാക്കാന്‍ കഴിഞ്ഞിരുന്നില്ല. മാലിന്യത്തെ കുറിച്ച് പറഞ്ഞ് നിര്‍ത്താതെ അതിനുള്ള പരിഹാരമാര്‍ഗങ്ങളും നിര്‍ദേശിക്കുന്നുണ്ട് വിദ്യാര്‍ഥിനികള്‍. ഓടയില്‍ നിന്നും കുളത്തിലേക്കുള്ള ഒഴുക്ക് നിര്‍ത്തിയ ശേഷം കുളം വൃത്തിയാക്കി മുകളില്‍ വലവിരിച്ച് കെട്ടണം. ഇതാണ് നിര്‍ദേശം. ഇതിന് വലിയ ഫണ്ട് വേണം. ജനപ്രതിനിധികള്‍, റെയില്‍വേ ഉദ്യോഗസ്ഥര്‍, സന്നദ്ധസംഘടനകള്‍ ഇവരുടെ സഹായവും വേണം.
കുളം വൃത്തിയാക്കി സംരക്ഷിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എം.പി, എം.എല്‍.എ, റെയില്‍വേ അധികാരികള്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി കാത്തിരിക്കുകയാണ് വിദ്യാര്‍ഥിനികള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  12 minutes ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  21 minutes ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  24 minutes ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  31 minutes ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  an hour ago
No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  an hour ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  2 hours ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  2 hours ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  3 hours ago