ഖത്തറിനെ അനുകൂലിച്ച് പോസ്റ്റിട്ടാല്‍ 15 വര്‍ഷം തടവ്, 87 ലക്ഷം പിഴ !
ദുബൈ സോഷ്യല്‍ മീഡിയയില്‍ ഖത്തര്‍ അനുകൂല നിലപാട് സ്വീകരിക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷകളുമായി യു.എ.ഇ രംഗത്ത്.
ഖത്തര്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണമുന്നയിച്ച് വിവിധ ഗള്‍ഫ് രാഷ്ട്രങ്ങള്‍ രംഗത്തു വന്ന സാഹചര്യത്തിലാണ് സോഷ്യല്‍ മീഡിയാ രംഗത്തും നിലപാട് കര്‍ക്കശമാക്കാന്‍ യു.എ.ഇ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം യുഎഇ അറ്റോണി ജനറലാണ് ഇതു സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്.
സോഷ്യല്‍ മീഡിയയില്‍ ഖത്തര്‍ അനുകൂല നിലപാട് സ്വീകരിക്കുന്നവര്‍ക്ക് 5 മുതല്‍ 15 വര്‍ഷം വരെ തടവും 5 ലക്ഷം ദിര്‍ഹം (ഏകദേശം 87.7 ലക്ഷം രൂപ) പിഴയും ഏര്‍പ്പെടുത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
സ്വദേശികളായാലും വിദേശികളായാലും ശിക്ഷയിലോ പിഴയിലോ വ്യത്യാസമൊന്നുമില്ല. അധികൃതരുടെ വിശദീകരണമനുസരിച്ച് ഫെയ്‌സ്ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ ഖത്തര്‍ അനുകൂല പോസ്റ്റിടുന്നതുപോലെ തന്നെ അവ ഷെയര്‍ ചെയ്യുന്നതും കുറ്റകരമാണ്.
വ്യാജ ഐഡികളുപയോഗിച്ചാണ് പോസ്റ്റുകള്‍ ചെയ്യുന്നതെങ്കില്‍ പോലും ഐടി വിധഗ്ധരെ ഉപയോഗിച്ച് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയും ശിക്ഷയും പിഴയും ഉടന്‍ നടപ്പിലാക്കുകയും ചെയ്യും.
ഈ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന യു.എ.ഇയിലെ മലയാളികടക്കമുള്ളവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ഈ വിവരം പരസ്പരം കൈമാറണമെന്ന് വിവിധ സാമൂഹ്യ പ്രവര്‍ത്തകര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലുടെയും മറ്റും വ്യാപകമായി അഭ്യര്‍ത്ഥിക്കുന്നുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."