യെച്ചൂരിക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ചു
പുതുക്കാട്: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരിക്കെതിരെ ആര്‍.എസ്.എസ് നടത്തിയ ആക്രമണത്തില്‍ കൊടകര ഏരിയയിലെ എല്ലാ ലോക്കല്‍ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനവും പൊതുയോഗവും ചേര്‍ന്നു.
വെള്ളിക്കുളങ്ങര ലോക്കല്‍ കമ്മറ്റി കോടാലിയില്‍ പ്രകടനവും പൊതുയോഗവും നടത്തി. പിയൂസ് സിറിയക്, കെ വേണുഗോപാല്‍, പി.കെ രാജന്‍ എന്നിവര്‍ സംസാരിച്ചു.
മറ്റത്തൂര്‍ മൂന്നുമുറിയില്‍ എം.ആര്‍ രഞ്ജിത്, പി.സി സുബ്രന്‍, ടി.എ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കൊടകര നോര്‍ത്ത്,സൗത്ത് ലോക്കല്‍ കമ്മറ്റികള്‍ സംയുക്തമായി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പി.ആര്‍ പ്രസാദന്‍, കെ.സി ജെയിംസ്, എ.സി വേലായുധന്‍ സംസാരിച്ചു. നെല്ലായി,നന്ദിക്കരയില്‍ ഇ.കെ അനൂപ്, ടി.ആര്‍ ലാലു, കെ രാജേഷ് സംസാരിച്ചു.
പറപ്പൂക്കര തൊട്ടിപ്പാളില്‍ അശോകന്‍ പന്തല്ലൂര്‍, എം കൃഷ്ണന്‍, പി.കെ അരവിന്ദാക്ഷന്‍ സംസാരിച്ചു. പുതുക്കാട് സി.പി.എം ജില്ലാ കമ്മറ്റി അംഗം പി.കെ ശിവരാമന്‍, പി തങ്കം, പി.കെ കൃഷ്ണന്‍കുട്ടി, എം.എ ഫ്രാന്‍സിസ് സംസാരിച്ചു. ചെങ്ങാലൂരില്‍ എ.വി ചന്ദ്രന്‍, വി.ഒ കുഞ്ഞിപ്പാലു, പി.സി സുബ്രന്‍ സംസാരിച്ചു. അളഗപ്പ നഗര്‍ ഈസ്റ്റില്‍ പി.കെ വിനോദ്, കെ.കെ ഗോഖലെ, പി.വി ഗോപിനാഥ് സംസാരിച്ചു. വരന്തരപ്പിള്ളിയില്‍ അഭിജിത് പ്രസാദ്, കെ.ഡി ഹരിദാസ് സംസാരിച്ചു.
പാലപ്പിള്ളിയില്‍ ആലി പടിക്കമണ്ണില്‍, വി.കെ സദാനന്ദന്‍, സി.കെ സുരേന്ദ്രന്‍ സംസാരിച്ചു. നന്ദിപുലത്ത് എം.വി സതീഷ് ബാബു, ഷീല മോഹനന്‍, അഡ്വ. ടി.എം ജയന്‍ സംസാരിച്ചു.
മണലൂര്‍: സി.പി.എം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധമിരമ്പി. പാവറട്ടിയില്‍ നടന്ന പ്രതിഷേധയോഗം മണലൂര്‍ ഏരിയാ സെക്രട്ടറി ടി.വി ഹരിദാസന്‍ ഉദ്ഘാടനം ചെയ്തു.
സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ് വി.ജി സുബ്രഹ്മണ്യന്‍ അധ്യക്ഷനായി. തൈക്കാട്, എളവള്ളി, ചിറ്റാട്ടുക്കര, മുല്ലശ്ശേരി, അന്നകര, വെങ്കിടങ്ങ്, മണലൂര്‍ കാരമുക്ക്, അരിമ്പൂര്‍, അന്തിക്കാട് എന്നിവിടങ്ങളില്‍ പ്രകടനങ്ങള്‍ നടന്നു. ലോക്കല്‍ സെക്രട്ടറിമാരായ എം.എ ഷാജി, ടി.കെ ചന്ദ്രന്‍, പി.ജി സുബിദാസ്, കെ.എസ് ശിവദാസ്, എ.ആര്‍ സുഗുണന്‍, ടി.ഐ സുരേഷ്, കെ.ആര്‍ പ്രവില്‍, വി.വി സജീന്ദ്രന്‍, കെ.ആര്‍ ബാബുരാജ്, ടി.ഐ ചാക്കൊ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."