HOME
DETAILS

മോദിയെ ന്യായീകരിച്ചു രക്ഷിക്കാന്‍ ഇനി ജെയ്റ്റ്‌ലിയില്ല

  
backup
August 24 2019 | 20:08 PM

jaitly-no-more-to-justify-modi-faults-768269-2

 

 


കെ.എ സലിം


ന്യൂഡല്‍ഹി: രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴുമ്പോള്‍ നയങ്ങളെ ന്യായീകരിച്ച് രക്ഷിക്കാന്‍ അരുണ്‍ ജെയ്റ്റ്‌ലി ഇല്ലെന്നത് മോദി സര്‍ക്കാറിന്റെ വലിയ കുറവ് തന്നെയാവും. എന്‍.ഡി.എ പ്രതിപക്ഷത്തിരിക്കുമ്പോഴും അധികാരത്തിലിരിക്കുമ്പോഴും പാര്‍ട്ടിയിലും സര്‍ക്കാറിലും മോദിക്കും അമിത് ഷാക്കും പിന്നാലെ മൂന്നാമനായിരുന്നു ജെയ്റ്റ്‌ലി. അതുകൊണ്ട് തന്നെ മോദിക്കാലത്ത് മാത്രമല്ല മോദിക്ക് മുമ്പും പാര്‍ട്ടി വിളമ്പുന്നതിന്റെ നടുക്കണ്ടം തന്നെ ജയ്‌ലിക്ക് കിട്ടിയിട്ടുണ്ട്. എല്‍.കെ അദ്വാനിയും രാജ്‌നാഥ് സിങ്ങുമെല്ലാം പാര്‍ട്ടി അധ്യക്ഷരായിരുന്ന കാലത്തും പാര്‍ട്ടിയില്‍ പ്രബലനായിരുന്നു ജെയ്റ്റ്‌ലി. പാര്‍ട്ടിക്കുള്ളിലെ തമ്മിലടിക്ക് പിന്നാലെ ആര്‍.എസ്.എസ്സിന്റെ സഹായത്തോടെ മഹാരാഷ്ട്ര ലോബി പാര്‍ട്ടി പിടിച്ചെടുക്കുകയും നിതിന്‍ ഗദ്കരി അധ്യക്ഷനാവുകയും ചെയ്തപ്പോഴും അധ്യക്ഷക്കസേരയുടെ വലതുവശത്ത് ജയ്റ്റ്‌ലിയുണ്ടായിരുന്നു.
ഒരേ സമയം വാജ്‌പേയിയുടെയും അദ്വാനിയുടെയും പിന്നാലെ മോദിയുടെയും ആളായിരുന്നു ജെയ്റ്റ്‌ലി. മോദിയുടെ വരവോടെ ഗുജറാത്തി ലോബിക്കായി ബി.ജെ.പിയുടെ നിയന്ത്രണം. അമിത്ഷാ പാര്‍ട്ടിയുടെ നേതൃനിരയിലേക്ക് വന്നതോടെ ജെയ്റ്റ്‌ലി ഒരടി പിന്നാക്കമായെങ്കിലും മുന്നില്‍ത്തന്നെയുണ്ടായിരുന്നു. അദ്വാനിയെയും അരുണ്‍ഷൂരിയെയും യശ്വന്ത് സിന്‍ഹയെയും ജസ്വന്ത് സിങിനെയും പുറന്തള്ളിയ മോദി അരുണ്‍ ജയ്റ്റിലെ ചേര്‍ത്തു തന്നെ നിര്‍ത്തി. പിന്നീടങ്ങോട്ട് നോട്ട് നിരോധനമായാലും ജി.എസ്.ടിയായാലും പാര്‍ട്ടിയെ, സഭയിലും പുറത്തും സര്‍ക്കാറിനെ ന്യായീകരിക്കാന്‍ ജയ്റ്റ്‌ലി മാത്രമേയുണ്ടായിരുന്നുള്ളൂ. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാതിരുന്ന ഒന്നാം മോദി സര്‍ക്കാറിന്റെ കാലത്ത് രാജ്യസഭയില്‍ പ്രതിപക്ഷത്തോട് പൊരുതി നില്‍ക്കാന്‍ ജയ്റ്റ്‌ലിയായിരുന്നു മുന്നില്‍. അഭിഭാഷകനായിരുന്ന ജയ്റ്റ്‌ലി കോടതി മുറിയിലെന്ന പോലെയായിരുന്നു പാര്‍ലമെന്റിലും. ജയിച്ച് നില്‍ക്കുമ്പോള്‍ ആഞ്ഞടിക്കാനും പ്രതിരോധത്തിലാവുമ്പോള്‍ പിടിച്ചുനില്‍ക്കാനും ജെയ്റ്റ്‌ലി വാദങ്ങളും വാക്കുകളും കണ്ടെത്തി.
ഒന്നാം യു.പി.എ സര്‍ക്കാറില്‍ പ്രണബ് മുഖര്‍ജിയുടെ റോളെന്ന പോലെയായിരുന്നു ഒന്നാം മോദി സര്‍ക്കാറില്‍ ജയ്റ്റ്‌ലി. പ്രതിപക്ഷത്തിന്റെ പിന്തുണവേണ്ട ഘട്ടങ്ങളില്‍ അനുരജ്ഞനത്തിനായി തുനിഞ്ഞിറങ്ങാനും മടിച്ചിരുന്നില്ല. ജി.എസ്.ടി കൗണ്‍സില്‍ യോഗങ്ങളില്‍ തികഞ്ഞ ജനാധിപത്യ സ്വഭാവത്തോടെ പെരുമാറാന്‍ ജെയ്റ്റ്‌ലി ഒരു മടിയും കാട്ടിയില്ല. മറ്റുള്ളവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ ജെയ്റ്റ്‌ലിക്ക് മടിയുണ്ടായിരുന്നില്ല. സാമ്പത്തിക നയങ്ങള്‍ എതിര്‍ക്കപ്പെട്ടുവെങ്കിലും വിവാദങ്ങള്‍ തിരിഞ്ഞുകടിക്കാത്ത രാഷ്ട്രീയജീവിതമായിരുന്നു ജയ്റ്റ്‌ലിയുടേത്. എങ്കിലും ജയ്റ്റ്‌ലിയുമായി ബന്ധപ്പെട്ട എല്ലാം ശരിയായിരുന്നു എന്ന് പറയാന്‍ കഴിയില്ല. ബി.ജെ.പിയുടെ വര്‍ഗീയതയും തീവ്രവര്‍ഗീയവാദവുമെല്ലാം ജയ്റ്റ്‌ലിക്ക് ഗുണമായേ വന്നിട്ടുള്ളൂ. നോട്ട് അസാധുവാക്കല്‍ ഉള്‍പ്പെടെയുള്ള ഹിമാലയന്‍ അബദ്ധങ്ങളില്‍ ജെയ്റ്റ്‌ലിക്ക് പങ്കുണ്ടായിരുന്നോ എന്നത് ഇപ്പോഴും അവ്യക്തമാണ്. എന്നാലും ധനമന്ത്രിയെന്ന നിലയില്‍ നേരിട്ട് ഉത്തരവാദിത്തമില്ലാതെ നോട്ട് നിരോധനത്തിലും പിന്നാലെ ഒരു പങ്കുമില്ലാത്ത റാഫേല്‍ കരാര്‍ അഴിമതിയിലും ന്യായീകരണവുമായി ചാടിയിറങ്ങാന്‍ ജയറ്റ്‌ലിക്ക് മടിയുണ്ടായിരുന്നില്ല. ജി.എസ്.ടി യു.പി.എ സര്‍ക്കാര്‍ ആശയമായിരുന്നെങ്കിലും നടപ്പാക്കാന്‍ നിയോഗം ജെയ്റ്റ്‌ലിക്കായിരുന്നു. നികുതി ഘടന നിശ്ചയിച്ച രീതി തുടക്കത്തില്‍ ചെറുകിട വ്യവസായങ്ങളുടെയും പിന്നാലെ വന്‍കിടക്കാരുടെയും നടുവൊടിച്ചു. ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യത്തിലേക്ക് രാജ്യം വീണത് ജി.എസ്.ടി നടപ്പാക്കിയ രീതിയിലെ വൈകല്യം മൂലമായിരുന്നു. സര്‍ക്കാര്‍ എണ്ണിപ്പറഞ്ഞ അതിന്റെ ഗുണങ്ങളാകട്ടെ ഇതുവരെ കാണാന്‍ സാധിച്ചതുമില്ല.
സംഘപരിവാറിലെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി ഭരണഘടനയെയും പാര്‍ലമെന്റിനെയും പ്രതിപക്ഷത്തെയും അംഗീകരിച്ചിരുന്ന നേതാവായിരുന്നു ജയ്റ്റ്‌ലി. രാഷ്ട്രീയത്തിലായാലും വ്യക്തിജീവിതത്തിലായാലും ഏറ്റവും മികച്ചത് വാശിയോടെ നേടിയെടുത്തയാളായിരുന്നു. വില കൂടിയ വിദേശവസ്ത്രങ്ങളോടും കാറുകളോടും ജെയ്റ്റ്‌ലിക്ക് പ്രത്യേക താല്‍പ്പര്യമുണ്ടായിരുന്നു. തികഞ്ഞ ആര്‍.എസ്.എസ് പശ്ചാത്തലം ജയ്റ്റ്‌ലിക്കുണ്ടായിരുന്നില്ല. സോഷ്യലിസ്റ്റ് നേതാവായ ജയപ്രകാശ് നാരായണന്റെ അടുത്ത ശിഷ്യനായി അറിയപ്പെട്ടിരുന്ന ജെയ്റ്റ്‌ലി പിന്നീട് എ.ബി.വി.പിയിലൂടെ ജനസംഘത്തിലും ബി.ജെ.പിയിലും എത്തിയതാണ്. 1974ല്‍ ഡല്‍ഹി സര്‍വകലാശാല യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പരാജയമായിരുന്നു ജെയ്റ്റ്‌ലി. 1990കളുടെ അവസാനം മുതല്‍ രാജ്യസഭയിലൂടെയാണ് പാര്‍ലമെന്റില്‍ എത്തിയത്. 2014ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിച്ചപ്പോള്‍ മോദി തരംഗത്തിനിടയിലും അമൃത്‌സറില്‍ കോണ്‍ഗ്രസിന്റെ അമരീന്ദര്‍സിങ്ങിനോട് തോറ്റു.
എന്നിട്ടും മോദി ജെയ്റ്റ്‌ലിയെ മന്ത്രിസഭാംഗമാക്കി. ധനവകുപ്പിന്റെ സുപ്രധാന ചുമതലയും നല്‍കി. രണ്ടാം മോദിസര്‍ക്കാര്‍ 2019ല്‍ ചുമതലയേറ്റപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് അദ്ദേഹം സ്വയം പിന്‍വാങ്ങുകയായിരുന്നു.
1952 ഡിസംബര്‍ 28ന് ഡല്‍ഹിയിലായിരുന്നു ജനം. പിതാവ് മഹാരാജ് കിഷന്‍ ജയ്റ്റ്‌ലിയും അഭിഭാഷകനായിരുന്നു. സെന്റ് സേവ്യര്‍ സ്‌കൂളിലായിരുന്നു പഠനം. പിന്നാലെ ഡല്‍ഹിയിലെ ശ്രീരാം കോളജ് ഓഫ് കൊമേഴ്‌സില്‍ നിന്ന് ബിരുദം. ഡല്‍ഹി സര്‍വ്വകലാശാലയുടെ ഫാക്കല്‍ട്ടി ഓഫ് ലോയില്‍ നിന്ന് എല്‍.എല്‍.ബിയും നേടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  9 minutes ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  38 minutes ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  an hour ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  an hour ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  2 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  2 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  4 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  4 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  5 hours ago