സഹായപ്രവാഹം ഒഴുകി; കാത്തിരിക്കാതെ അശോകന്‍ യാത്രയായി
കുന്ദമംഗലം: സഹായത്തിന്റെ ഉറവ ഒഴുകിത്തുടങ്ങിയെങ്കിലും ഏറ്റുവാങ്ങാന്‍ കാത്തു നില്‍ക്കാതെ അശോകന്‍ യാത്രയായി.
കുന്ദമംഗലം മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറിയും കുന്ദമംഗലം ഓട്ടോ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മറ്റി സെക്രട്ടറിയും സാമൂഹ്യ പ്രവര്‍ത്തകനുമായ അശോകന്‍ (53) ആണ് ചികിത്സ സഹായങ്ങള്‍ക്കായി നില്‍ക്കാതെ ഇന്നലെ ഉച്ചയോടെ മരണത്തിന് കീഴടങ്ങിയത്. ഇരു വൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടയിലാണ് വൃക്ക മാറ്റിവെക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ഇതു വരെയുള്ള ചികിത്സ ചെലവുകള്‍ മൂലം വീടും പുരയിടവും പണയത്തിലായി. ഈ അവസ്ഥയിലാണ് അയല്‍വാസികളും നാട്ടുകാരും പഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പില്‍ ചെയര്‍പേഴ്‌സണായി ചികിത്സ സഹായ സമിതി രൂപവത്കരിച്ചത്. നാട്ടില്‍ നിന്നും ഗള്‍ഫില്‍ നിന്നും സമിതിക്ക് സഹായങ്ങള്‍ ലഭിച്ചു തുടങ്ങിയതേയുള്ളൂ.
ശസ്ത്രക്രിയക്ക് 30 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിച്ചിരുന്നത്. ഇതു സംഘടിപ്പിച്ച് അശോകന്റെ ജീവന്‍ രക്ഷിക്കാമെന്നുള്ള ആത്മവിശ്വാസത്തിലായിരുന്നു സഹായസമിതി. ഭാര്യ: മധുമതി. മക്കള്‍: അമൃത, അമൃതഷ അശോക്, അമൃതേഷ്. മരുമകന്‍: നിഷാദ്. മൃതദേഹം വന്‍ ജലാവലിയുടെ സാനിധ്യത്തില്‍ കല്ലറ കോളനി ശ്മശാനത്തില്‍ സംസ്‌കരിച്ചു. വൈകിട്ട് കുന്ദമംഗലത്ത് സര്‍വ്വകക്ഷി നേതൃത്വത്തില്‍ മൗന ജാഥയും അനുശോചന യോഗവും നടന്നു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പില്‍ അധ്യക്ഷയായി.
ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍മാന്‍ പി. ശിവദാസന്‍ നായര്‍, ആരോഗ്യ വിദ്യഭ്യാസ ചെയര്‍ പേഴ്‌സണ്‍ വിജി മുപ്രമ്മല്‍, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍മാന്‍ ടി.കെ ഹിതേഷ് കുമാര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ബാബു നെല്ലള്ളി, സിപിഎം ഏരിയ കമ്മറ്റിയംഗം എംകെ മോഹന്‍ദാസ്, പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് ഒളോങ്ങല്‍ ഉസ്സൈന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി വിനോദ് പടനിലം, തൂലിക മോഹഹനന്‍, ടി.വി വിനീത് കുമാര്‍, സി അബ്ദുറഹ്മാന്‍, കെ. സുന്ദരന്‍, എം.വി ബൈജു സി.വി സംജിത്ത്, ഭക്തോത്തമന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."