ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചു
കോഴിക്കോട്: ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സംഘ്പരിവാര്‍ സംഘടനകളുടെ പിന്തുണയോടെ ശബരിമല കര്‍മസമിതി വ്യാഴാഴ്ച നടത്തിയ ഹര്‍ത്താല്‍ പൂര്‍ണം. വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയും വാഹനങ്ങള്‍ സര്‍വിസ് നടത്താതിരിക്കുകയും ചെയ്തതോടെ ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചു.
പുലര്‍ച്ചെ കോഴിക്കോട് കെ.എസ്.ആര്.ടി.സി ബസിനു നേരെ കല്ലേറുണ്ടായി. മറ്റു അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ഹര്‍ത്താലില്‍ അക്രമ സാധ്യതയുണ്ടായിരുന്നതിനാല്‍ കെ.എസ്.ആര്.ടി.സി ബസും സര്‍വിസ് നടത്തിയില്ല. സ്വകാര്യബസുകളും ഓടിയില്ല. ചുരുക്കം ചില സ്വകാര്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും മാത്രമാണ് സര്‍വിസ് നടത്തിയത്.
ട്രെയിന്‍ മാര്‍ഗം റെയില്‍വേ സ്റ്റേഷനില്‍ എത്തിയവരെ മറ്റു വാഹനങ്ങളില്‍ കയറ്റി പൊലിസ് ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. വ്യാഴാഴ്ച രാത്രി ഏഴിന് കെ.എസ്.ആര്.ടി.സി ദീര്‍ഘദൂര സര്‍വിസുകള്‍ ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."