ട്രാഫിക് കേസുകള്‍ പൊലിസ് സ്റ്റേഷനിലേക്ക് മാറ്റിയത് ദുരിതമാകുന്നു
ഫറോക്ക്: വാഹനാപകട കേസുകള്‍ ലോക്കല്‍ പൊലിസ് സ്‌റ്റേഷനുകളിലേക്ക് മാറ്റിയത് ബസ് ഉടമകള്‍ക്കും ജീവനക്കാര്‍ക്കും ദുരിതമാകുന്നു. വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ അതാത് ട്രാഫിക് സ്റ്റേഷനുകളിലാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ പുതിയ ഉത്തരവനുസരിച്ച് അപകടം നടക്കുന്ന സ്ഥലത്തെ ലോക്കല്‍ പോലിസ് സ്‌റ്റേഷനിലാണ് കേസെടുക്കുന്നത്. ഇതു വലിയ ബുദ്ധിമുട്ടും ബാധ്യതയും വരുത്തുന്നതായാണ് ബസുടമകള്‍ പറയുന്നത്.
ട്രാഫിക് സ്റ്റേഷനില്‍ കേസെടുത്തിരുന്ന സമയത്ത് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അപകടത്തില്‍പ്പെട്ട വാഹനങ്ങളുടെ പരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കി ഉടമകള്‍ക്കു വിട്ടു നല്‍കിയിരുന്നു. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം വാഹന പരിശോധനക്കു വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ വിവിധ സ്റ്റേഷനുകളിലേക്ക് പോവേണ്ടി വരുന്നതിനാല്‍ കാലതാമസം സൃഷ്ടിക്കുന്നു. പല പൊലിസ് സ്റ്റേഷനുകളിലും വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ സൗകര്യമില്ലാത്താതും ദുരിതമാകുന്നുണ്ട്.
പുതിയ പരിഷ്‌കാരങ്ങള്‍ വരുത്തുന്നതിനു മുന്‍പ് ബസ് ഉടമകളുമായി ചര്‍ച്ച ചെയ്യാത്തതാണ് പ്രയാസങ്ങള്‍ക്കു കാരണമെന്നു ഫറോക്ക് ബസ് ഉടമ കൂട്ടായ്മ ജനറല്‍ ബോഡി യോഗം ആരോപിച്ചു. പുതിയ ഉത്തരവ് പുന:പരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സി.കെ അബ്ദുറഹിമാന്‍ അധ്യക്ഷനായി. പി.കെ അബ്ദുല്ലക്കോയ, കെ.എം നാരായണന്‍ കുട്ടി പണിക്കര്‍, എം.കെ.പി മുഹമ്മദ്, വി. ഹരിദാസന്‍, ടി. നൗഷാദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."