HOME
DETAILS

തൊഴിലുറപ്പ് പദ്ധതി: പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് മുന്‍കൂറായി ഇനി വേതനം നല്‍കും

  
backup
October 20 2018 | 07:10 AM

%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b5%81%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f

ആഷിഖ് അലി ഇബ്രാഹിം


മുക്കം: തൊഴിലുറപ്പ് പദ്ധതിയില്‍ പട്ടികവര്‍ഗ കുടുംബങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനു നടപടികളുമായി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി കുടുംബശ്രീ മുഖേന തൊഴിലുറപ്പ് വേതനം മുന്‍കൂറായി നല്‍കുന്ന പദ്ധതിക്ക് സംസ്ഥാനത്തു തുടക്കമായി. പട്ടികവര്‍ഗ കുടുംബങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ അവസരമൊരുക്കുന്നതിന്റെ ഭാഗമായാണു പദ്ധതി നടപ്പാക്കുന്നത്.
കുടുംബശ്രീ ഊരുസമിതികള്‍ വഴിയാണ് വേതനം മുന്‍കൂറായി നല്‍കുക. ഇതിനായി പട്ടികവര്‍ഗ വികസന വകുപ്പ് കുടുംബശ്രീക്ക് 11 കോടി രൂപ അനുവദിച്ചു. കുടുംബശ്രീ, പട്ടികവര്‍ഗ വികസന വകുപ്പ്, തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷന്‍ എന്നിവ സംയുക്തമായി പട്ടികവര്‍ഗ മേഖലയില്‍ സാമൂഹ്യ വികസന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണു പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
വേതനം ലഭിക്കുന്നതിലെ കാലതാമസം മൂലം തൊഴിലുറപ്പ് പദ്ധതിയില്‍ പട്ടികവര്‍ഗ കുടുംബങ്ങളുടെ പങ്കാളിത്തം ഗണ്യമായി കുറഞ്ഞിരുന്നു. ഇതോടൊപ്പം അവരുടെ കൃഷിഭൂമിയില്‍ തൊഴില്‍ ചെയ്യുന്നതിന്റെ തോതും താഴ്ന്ന സാഹചര്യത്തിലാണു പുതിയ പദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
പദ്ധതി പ്രകാരം പട്ടികവര്‍ഗ തൊഴിലാളികള്‍ക്ക് ആഴ്ചയിലൊരിക്കല്‍ ചെയ്ത ജോലിയുടെ 90 ശതമാനം വേതനം ഊരുസമിതികള്‍ മുഖേന അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുകയാണു ചെയ്യുക. പദ്ധതിക്കായി പട്ടികവര്‍ഗ വികസന വകുപ്പ് അനുവദിച്ച തുകയില്‍ നിന്നാണ് ഇതു വിതരണം ചെയ്യുക. ഇതുപ്രകാരം ഊരുസമിതികളില്‍ കൂടി മുന്‍കൂര്‍ വേതനം കൈപ്പറ്റിയ തൊഴിലാളികളില്‍ നിന്ന് കേന്ദ്രഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് ആ തുക തിരികെ ക്രമീകരിക്കുകയും ചെയ്യും. ഇങ്ങനെ ആഴ്ചയിലൊരിക്കല്‍ തൊഴിലുറപ്പ് വേതനം മുന്‍കൂറായി ലഭിക്കുന്നതിലൂടെ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് അവരുടെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുമെന്നതാണു നേട്ടം.
തൊഴിലുറപ്പ് വേതനം കൃത്യമായി ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് എത്തിക്കുന്നതിനും കേന്ദ്രഫണ്ട് ലഭിക്കുന്നതിനുസരിച്ച് തുക തിരികെ ക്രമീകരിക്കുന്നതും സംബന്ധിച്ച കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള ഒരുക്കങ്ങളും സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.
പദ്ധതിയുടെ നടത്തിപ്പിനായി തൊഴിലുറപ്പ് എന്‍ജിനീയര്‍മാര്‍, തൊഴിലുറപ്പ് പദ്ധതിയിലെ ഡേറ്റാ എന്‍ട്രി ഓപറേറ്റര്‍മാര്‍, പട്ടികവര്‍ഗ അനിമേറ്റര്‍മാര്‍, പ്രമോട്ടര്‍മാര്‍, ഊരുസമിതികളുടെ സെക്രട്ടറി, പ്രസിഡന്റ്, പഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് സാങ്കേതിക പരിശീലനവും നല്‍കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago
No Image

തനിക്കും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തില്‍ നടപടി വേണം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്

Kerala
  •  2 months ago