ഒരു റോഡിന് റീടാറിങ്ങിനായി രണ്ട് ഫണ്ട് : ആനക്കര ഹൈസ്കൂള്‍-യൂനിയന്‍ ഷെഡ്ഡ് റോഡിന്റെ ടാറിങ് ജോലികള്‍ മുടക്കി
ആനക്കര: ഒരു റോഡിന് ടാറിങ്ങിന് രണ്ട് ഫണ്ട്. ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്തും ചേര്‍ന്ന് ആനക്കര ഹൈസ്കൂള്‍ യൂനിയന്‍ ഷെഡ്ഡ് റോഡിന്റെ ടാറിങ് ജോലികള്‍ മുടക്കി. പതിറ്റാണ്ടുകളായി റീടാറിങ് നടക്കാതെ നാട്ടുകാരെ ഏറെ ബുദ്ധിമുട്ടിച്ചിരുന്ന റോഡാണിത്.
ഈ റോഡിന്റെ ആയിരം മീറ്റര്‍ ദൂരം റീടാറിങ് ചെയ്യാന്‍ ജില്ലാ പഞ്ചായത്ത് പത്ത് ലക്ഷം രൂപ അനുവദിക്കുകയും ഈ ജോലികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ ഇതേ സമയം ഈ റോഡിന്റെ 500 മീറ്റര്‍ റീടാറിങ്ങിനായി ബ്ലോക്ക് പഞ്ചായത്ത് എസ്.സി ഫണ്ടില്‍നിന്ന് ഫണ്ട് അനുവദിക്കുകയും ചെയ്തു.
എന്നാല്‍ എസ്.സി വിഭാഗം താമസിക്കുന്ന ലക്ഷം വീട് കോളനി ഭാഗത്തുനിന്നാണ് നേരത്തെ ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് റീടാറിങ് നടത്തിയത്. അതിനാല്‍ ഇനി പൂര്ത്തായാക്കാനുളള 500 മീറ്ററിലേറെ ദുരത്ത് എസ്.സി വിഭാഗമില്ലാത്തതിനാല്‍ എസ്.സി ഫണ്ട് ഉപയോഗിച്ചുളള റീടാറിങ് നടത്താന്‍ സാങ്കേതിക തടസം ഏറെയാണ്. എന്നാല്‍ ഈ റോഡിന്റെ തുടക്കത്തില്‍നിന്നാണ് ജില്ലാ പഞ്ചായത്ത് റീടാറിങ്ങിന് പണിക്ക് ഫണ്ട് അനുവദിച്ചതെന്നാണ് പറയുന്നത്.
എന്നാല്‍ ഇതേ സ്ഥലത്ത് 500 മീറ്റര്‍ ദുരത്ത് റീടാറിങ് നടത്താനാണ് എസ്.സി ഫണ്ട് അനുവദിച്ചത്. ജില്ലാ പഞ്ചായത്ത് നേരത്തെ റീടാറിങ് നടത്തിയതിനാല്‍ റോഡിന്റെ ഏറ്റവും കൂടുതല്‍ തകര്‍ച്ച നേരിടുന്ന 500 മീറ്റര്‍ ദൂരം ഇപ്പോഴും പണി നടക്കാതിരിക്കുകയാണ്.
പതിറ്റാണ്ടുകളായി റീടാറിങ് ജോലികള്‍ നടത്താത്ത ജില്ലയിലെ ഏക റോഡുകൂടിയായിരിക്കും ഇത്. പാലക്കാട്, മലപ്പുറം ജില്ലാ അതിര്‍ത്തിയിലൂടെ കടന്നു പോകുന്ന റോഡാണിത്.
എന്നാല്‍ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം റീടാറിങ് നടത്തിയ റോഡിന്റെ പണിയിലും അപാകതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."