HOME
DETAILS

നാളെ കൂടി പ്രതീക്ഷയുണ്ട്; ശേഷം ആ അഞ്ചുപേര്‍ നീറുന്ന ഓര്‍മയാകും

  
backup
August 24 2019 | 21:08 PM

searching-for-body-ends-tommaroow-land-slide-kerala

 

 

നിസാം കെ.അബ്ദുല്ല


മേപ്പാടി: പുത്തുമല ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്കായി രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ദേശീയ ദുരന്ത നിവാരണ സേന ഇന്നലെയോടെ മടങ്ങി. കഴിഞ്ഞ 15 ദിവസം പുത്തുമലയിലും സൂചിപ്പാറ വെള്ളച്ചാട്ടത്തിന്റെ താഴ്‌വാരങ്ങളിലും നിലമ്പൂര്‍ വനമേലയിലൂടെ ഒഴുകുന്ന ചാലിയാറിന്റെ തീരങ്ങളിലും ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്കായി മറ്റു സര്‍ക്കാര്‍ സംവിധനങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കുമൊപ്പം തിരച്ചില്‍ നടത്തിയതിന് ശേഷമാണ് സേന തങ്ങളുടെ ദൗത്യം അവസാനിപ്പിച്ച് മടങ്ങുന്നത്.
ദുരന്തത്തില്‍ അകപ്പെട്ട അഞ്ചുപേരെ ഇനിയും കണ്ടെത്താനായില്ലെന്ന നിരാശയോടെയാണ് ഇവരുടെ മടക്കം. ദുരന്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എട്ടിനുരാത്രി തന്നെ സംഘം മേപ്പാടിയിലെത്തിയിരുന്നു.
ഒന്‍പതിന് രാവിലെ മുതല്‍ രക്ഷാപ്രവര്‍ത്തനങ്ങളുമായും ഇവര്‍ രംഗത്തിറങ്ങി. ഇത് 15 ദിവസം തുടരുകയും ചെയ്തു. സാധ്യതകള്‍ മുഴുവന്‍ ഉപയോഗപ്പെടുത്തിയിട്ടും ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ കാണാതായവരുടെ കുടുംബങ്ങള്‍ തിരച്ചില്‍ അവസാനിപ്പിക്കാന്‍ സമ്മതം നല്‍കി.
ഇതോടെയാണ് ജില്ലാ ഭരണകൂടം ഇവര്‍ക്ക് തിരികെ പോകാനുള്ള അനുമതി നല്‍കിയത്. കാണാതായവരെ കണ്ടെത്തുന്നതിനു ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ ആത്മാര്‍ഥമായ ശ്രമമാണ് നടന്നതെന്നാണ് ഉറ്റവരെ കാണാതായവരുടെയെല്ലാം അഭിപ്രായം.
ഔദ്യോഗിക കണക്കനുസരിച്ച് അഞ്ചു പേരെയാണ് പുത്തുമലയില്‍ കണ്ടെത്താനുള്ളത്. ഇതില്‍പ്പെട്ട മുത്താറത്തൊടി ഹംസയുടെ (62) മകന്‍ സഫീര്‍ ആവശ്യപ്പെട്ടതനുസരിച്ച് നാളെ പുത്തുമലയില്‍ ജുമാമസ്ജിദ് ഉണ്ടായിരുന്ന ഭാഗത്തു ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സേനാംഗങ്ങളുടെ നേതൃത്വത്തില്‍ ഒരിക്കല്‍ക്കൂടി പരിശോധന നടത്തിയാണ് തിരച്ചില്‍ അവസാനിപ്പിക്കുക.
ഹംസയുടെ പേരക്കുട്ടിയുടെ മകളുടെ വിവാഹം ഇന്നു നടക്കുന്നുണ്ട്. അതുകൊണ്ടാണ് ഇന്നലെയും ഇന്നും തിരച്ചില്‍ ഒഴിവാക്കിയത്. പുത്തുമലയില്‍ നിന്നും ഇതിനകം 12 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഏറ്റവും ഒടുവില്‍ സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഡി.എന്‍.എ പരിശോധനാഫലം ലഭിക്കുന്ന മുറക്കേ ഇവരെ തിരിച്ചറിയാനാകൂ. ഉരുള്‍പൊട്ടലില്‍ മരിച്ച പുത്തുമല സ്വദേശികളായ കുന്നത്തുകവല നൗഷാദിന്റെ ഭാര്യ ഹാജിറ (28), മണ്ണില്‍വളപ്പില്‍ ഷൗക്കത്തിന്റെ മകന്‍ മുഹമ്മദ് മിസ്തബ് (മൂന്നര), എടക്കണ്ടത്തില്‍ മുഹമ്മദിന്റെ മകന്‍ അയ്യൂബ് (44), ചോലശേരി ഇബ്രാഹിം (38), കാക്കോത്തുപറമ്പില്‍ കുഞ്ഞിമുഹമ്മദിന്റെ മകന്‍ ഖാലിദ് (42), ഖാലിദിന്റെ മകന്‍ ജുനൈദ് (21), തമിഴ്‌നാട് പൊള്ളാച്ചിയിലെ ശെല്‍വകുമാറിന്റെ മകന്‍ കാര്‍ത്തിക് (27) എന്നിവരുടെ മൃതദേഹങ്ങള്‍ ദുരന്തത്തിന്റെ പിറ്റേ ദിവസം കണ്ടെത്തിയിരുന്നു. പുത്തുമല ശെല്‍വന്‍ (60), ശെല്‍വന്റെ ഭാര്യ റാണി (57), പുത്തുമല തേയിലത്തോട്ടം തൊഴിലാളി മുണ്ടേക്കാട്ട് ചന്ദ്രന്റെ ഭാര്യ അജിത (46) എന്നിവരുടെ മൃതദേഹങ്ങള്‍ അടുത്ത ദിവസങ്ങളിലും കണ്ടെടുത്തു. പുത്തുമല നാച്ചിവീട്ടില്‍ അവറാന്‍ (68), കണ്ണന്‍കാടന്‍ അബൂബക്കര്‍ (62), എടക്കണ്ടത്തില്‍ നബീസ (72), സുവര്‍ണയില്‍ ലോറന്‍സിന്റെ ഭാര്യ ഷൈല (32), മുത്താറത്തൊടി ഹംസ (62), പുത്തുമല എസ്റ്റേറ്റ് സ്റ്റോര്‍ കീപ്പര്‍ അണ്ണയ്യ (56), തമിഴ്‌നാട് പൊള്ളാച്ചി സ്വദേശി ഗൗരി ശങ്കര്‍ (26) എന്നിവരാണ് കാണാതായവരുടെ പട്ടികയിലുള്ളത്.
ഇതില്‍ ഒടുവില്‍ കണ്ടെത്തിയ പുരുഷന്റെ മൃതദേഹം അണ്ണയ്യന്റേതാണോ ഗൗരീശങ്കറിന്റേതാണോ എന്ന സംശയമുണ്ട്. അണ്ണയ്യന്റേതാണെന്ന നിഗമനത്തില്‍ പൊലിസ് നടപടികള്‍ പൂര്‍ത്തിയാക്കി മേപ്പാടി ഹിന്ദു ശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് മൃതദേഹം ഗൗരീശങ്കറിന്റേതാണെന്ന സംശയം ബന്ധുക്കാള്‍ ഉന്നയിച്ചത്.
ഇതേത്തുടര്‍ന്ന് സംസ്‌കാരക്രിയകള്‍ നിര്‍ത്തിവച്ച് മൃതദേഹം മേപ്പാടി അരപ്പറ്റ ഡി.എം വിംസ് ആശുപത്രിയിലെ ഫ്രീസറിലേക്കു മാറ്റുകയായിരുന്നു.
കഴിഞ്ഞ 19നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തത്. തീര്‍ത്തും അഴുകിയ നിലയിലായതിനാല്‍ മൃതദേഹം നബീസയുടേതാണോ ഷൈലയുടേതാണോ എന്നു സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ല.
രണ്ടു മൃതദേഹങ്ങളുടെയും ഡി.എന്‍.എ പരിശോധനാഫലം അടുത്ത ദിവസങ്ങളില്‍ ലഭിക്കുമെന്നാണ് കരുതുന്നത്. ഇതോടെ രണ്ട് മരണങ്ങള്‍ കൂടി സ്ഥിരീകരിക്കപ്പെടും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  a month ago