HOME
DETAILS
MAL
'ഫിഖ്ഹ് അടക്കം വിവിധ വിഷയങ്ങൾ സമ്പുഷ്ടമായത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പണ്ഡിതന്മാരുടെ ഇടപെടൽ മൂലം'; ഇന്തോ-അറബ് ഭാഷാ സമ്മേളനം സമാപിച്ചു
backup
October 20 2018 | 16:10 PM
മദീന: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ നൂറുകണക്കിന് പണ്ഡിതന്മാരുടെ സേവനങ്ങള്‍ കൊണ്ടാണ് ഖുര്‍ആന്‍, ഹദീസ്, കമര്‍ശാസ്ത്ര, തസവ്വുഫ്, തര്‍ക്കശാസ്ത്ര മേഖലകള്‍ സമ്പുഷ്ടമായതെന്നു സമ്മേളനത്തില്‍ പങ്കെടുത്ത അറബ് പണ്ഡിതന്മാര്‍ ചൂണ്ടിക്കാട്ടി. മദീനയിൽ നടന്ന ഇന്തോ-അറബ് സൗഹൃദ ഭാഷാ സമ്മേളനത്തിലാണ് ഇന്ത്യയുടേയും അറബ് ഇതര രാജ്യങ്ങളുടെയും ഭാഷാ പുരോഗതിയെ കുറിച്ച് അവലോകനം നടന്നത്. അറബി, ഇസ്‌ലാമിക കലാലയങ്ങളിലൂടെ ഇന്ത്യന്‍ അറബി പാരമ്പര്യത്തെ മനസ്സിലാക്കുന്നതിനു പകരം ഇന്ത്യയിലെ യൂനിവേഴ്‌സിറ്റികളിലൂടെ ഇന്ത്യയിലെ അറബ് സംസ്‌കാരം കണ്ടെത്താനാണ് സമ്മേളനം ശ്രമിച്ചതെന്ന് കേരളത്തിൽ നിന്നും പങ്കെടുത്ത ഏക മലയാളി കേരള സംസ്ഥാന ന്യൂനപക്ഷ ബോര്‍ഡ് അംഗം ഡോ. മൊയ്തീന്‍കുട്ടി പറഞ്ഞു. ഹറം പരിസരത്ത് പെണ്‍കുട്ടികള്‍ക്ക് പഠിക്കാനുള്ള സംവിധാനമൊരുക്കിയതിലും ഖുര്‍ആന്‍ മനഃപാഠ പദ്ധതിക്ക് തുടക്കമിട്ടതിലും ഇന്ത്യന്‍ പണ്ഡിതന്മാര്‍ക്കുള്ള പങ്ക് ചരിത്ര യാഥാര്‍ഥ്യമാണെന്നും സമ്മേളനം വിലയിരുത്തിയതായും അദ്ദേഹം വ്യക്തമാക്കി.
അറബ് ചരിത്രരേഖകള്‍ക്കായി ലണ്ടന്‍ ലൈബ്രറിയില്‍ മാത്രമല്ല ഇന്ത്യന്‍ ആര്‍ക്കൈവ്‌സുകളിലും പരതേണ്ടി വരുന്നത് ഇന്തോ-അറബ് ബന്ധത്തിന്റെ ഈടുറ്റ പാരമ്പര്യമാണ് ഓര്‍മിപ്പിക്കുന്നത്. കൊറിയ, ജപ്പാന്‍, ബോസ്‌നിയ, ചൈന എന്നിവിടങ്ങളിലെ അറബി ഭാഷാ പ്രചാരണ പരിപാടികളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യയുമായുള്ള ഭാഷാ, സാംസ്‌കാരിക വിനിമയ പരിപാടി കൊടുക്കല്‍ വാങ്ങലിന്റേതാണ് സമ്മേളനം അഭിപ്രായപ്പെട്ടു. അറബി ഭാഷാ പഠന പുരോഗതിക്കും വ്യാപനത്തിനുമായി സഊദി ചെയ്യുന്ന സേവനങ്ങളെ ശാസ്ത്രീയവും വ്യവസ്ഥാപിതവുമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കിംഗ് അബ്ദുല്ല ബിന്‍ അബ്ദുല്‍അസീസ് ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ അറബിക് ലാംഗ്വേജസിന്റെ ആഭിമുഖ്യത്തിൽ ഇന്തൊ-അറബ് ഭാഷാ സൗഹൃദ സമ്മേളനത്തിന് മദീന തയ്ബ മില്ലനിയ യൂനിവേഴ്‌സിറ്റിയില്‍ അരങ്ങേറിയത്. ചരിത്രത്തിലാദ്യമായാണ് കേരളം മുതല്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ 18 ഇന്ത്യന്‍ യൂനിവേഴ്‌സിറ്റികളുടെയും പ്രമുഖ സഊദി യൂനിവേഴ്‌സിറ്റികളുടെയും തലവന്മാര്‍ പങ്കെടുക്കുന്ന സംയുക്ത സമ്മേളനം അരങ്ങേറുന്നത്.
സഹകരണത്തിന്റെ പുതിയ പ്രതീക്ഷകളുമായാണ് ഇന്ത്യന്‍ സംഘം മടങ്ങുന്നതെന്നും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്ത വൈവിധ്യമാര്‍ന്ന മേഖലകളിലെ സഹകരണം കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നടപ്പാക്കുന്നതിന്റെ സാധ്യതകള്‍ ചാന്‍സലര്‍ ഡോ. മുഹമ്മദ് ബഷീറുമായി ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ കേന്ദ്ര, സംസ്ഥാന യൂനിവേഴ്‌സിറ്റികളുടെ പഠന വിഭാഗം തലവന്മാരും സഊദിയിലെ പ്രമുഖ പഠനകേന്ദ്രങ്ങളായ മദീന യൂനിവേഴ്‌സിറ്റി, ഇമാം അഹ്മദ് യൂനിവേഴ്‌സിറ്റി, കിംഗ് സൗദ് യൂനിവേഴ്‌സിറ്റി, ത്വയ്‌ബ യൂനിവേഴ്‌സിറ്റി, ഉമ്മുല്‍ഖുറ യൂനിവേഴ്‌സിറ്റി എന്നിവയുടെ ഡീന്മാരുമാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."