HOME
DETAILS
MAL
സ്‌നേഹപൂര്‍വം; ഒക്ടോബര്‍ 31വരെ അപേക്ഷിക്കാം
backup
August 02 2016 | 19:08 PM
മാതാവോ പിതാവോ അല്ലെങ്കില്‍ രണ്ടുപേരുമോ മരണപ്പെട്ടുപോയ നിര്‍ധനരായ കുടുംബങ്ങളിലെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദം, പ്രൊഫഷണല്‍ ബിരുദംവരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയായ സ്‌നേഹപൂര്‍വത്തിന്റെ ഈ അധ്യയന വര്‍ഷത്തെ അപേക്ഷ ക്ഷണിച്ചു.
കുട്ടി പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവി മുഖേന ഓണ്‍ലൈനായി ഓഗസ്റ്റ് ഒന്നു മുതല്‍ സമര്‍പ്പിക്കാം. നിലവിലുള്ള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും അവര്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവി മുഖേന അപേക്ഷകള്‍ ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യണം. നേരിട്ടയക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.
ഒക്ടോബര്‍ 31വരെ അപേക്ഷ സമര്‍പ്പിക്കാം. വെബ്‌സൈറ്റ് www.socia-lsecurtiymission.gov.in. ഹെല്‍പ്പ്‌ലൈന്‍ 8589062526
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."