എം.ബി.ബി.എസ് പ്രവേശനത്തിന് വ്യാജരേഖ; ബിഷപ്പിനെതിരെ കേസ്
തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തിനായി വ്യാജരേഖ ചമച്ചതിന് സി.എസ്.ഐ ബിഷപ്പിനും മറ്റു രണ്ടുപേര്‍ക്കുമെതിരെ നെയ്യാറ്റിന്‍കര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളേജ് പ്രവേശനത്തിന് വേണ്ടി രേഖകളില്‍ കൃത്രിമം കാണിച്ചതിന് ബിഷപ്പ് എ. ധര്‍മരാജ് റസാലന്‍, വിന്‍സെന്റ് ബി, ഗ്രീഷ്മ വിന്‍സെന്റ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. സി.എസ്.ഐ സഭയ്ക്ക് കീഴിലുള്ള കാരക്കോണം മെഡിക്കല്‍ കോളജിലേക്ക് ഗ്രീഷ്മ എന്ന വിദ്യാര്‍ത്ഥിനിക്ക് പ്രവേശനം നേടാനായി വ്യാജ രേഖയുണ്ടാക്കാന്‍ ബിഷപ്പ് കൂട്ടുനിന്നുവെന്നാണ് ആരോപണം. കുമാരപുരം സ്വദേശിയും സി.എസ്.ഐ സഭയിലെ അംഗവുമായ വി.ടി മോഹന്റെ പരാതിയിലാണ് നടപടി.
പൂവച്ചല്‍ സെന്റ്. പീറ്റേഴ്‌സ് സി.എം.എസ്. ആംഗ്ലിക്കന്‍ പള്ളിയുടെ പേരിലെ അംഗത്വ സര്‍ട്ടിഫിക്കറ്റ് ഗ്രീഷ്മക്കു മെഡിക്കല്‍ കോളേജ് പ്രവേശനം ലഭിക്കാനായി തിരുത്തുകയായിരുന്നു. ബിഷപ്പുമായി ചേര്‍ന്ന് ഓഗസ്റ്റ് 2018ല്‍ ആണ് സംഭവം നടത്തിയതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. ഐ.പി.സി. സെക്ഷന്‍ 465, 468, 471 എന്നിവ ചുമത്തിയാണ് കേസ്.
വിദ്യാര്‍ഥിനിയുടെ അച്ഛനെ ഒന്നും വിദ്യാര്‍ഥിനിയെ രണ്ടാം പ്രതിയുമായാണ് കേസ്. തലവരിപ്പണത്തെ കുറിച്ചും വിദ്യാര്‍ഥിനി പ്രവേശനത്തിലെ ക്രമക്കേടിനെ കുറിച്ചുമെല്ലാം നിരവധി കേസുകള്‍ ഇതിന് മുമ്പും രജിസ്റ്റര്‍ ചെയ്തുവെങ്കിലും ബിഷപ്പ് ആദ്യമായാണ് പ്രതിയാകുന്നത്.
Neyyattinkara police have registered a case against Bishop A. Dharmaraj Rasalan of the South Kerala diocese of the Church of South India (CSI) and two others for allegedly forging documents in order to obtain an admission in the Dr. Somerwell Memorial CSI Medical College, Karakonam.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."