ഇന്ത്യ-വിന്‍ഡീസ് ടെസ്റ്റ്: മഴ കളി മുടക്കി
കിങ്സ്റ്റണ്‍: ഇന്ത്യ-വെസ്റ്റിന്‍ഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം മഴ കളി മുടക്കി. ബുധനാഴ്ച്ച രാത്രി പെയ്ത മഴയെ തുടര്‍ന്ന് ഔട്ട് ഫീല്‍ഡ് നനഞ്ഞു കുതിര്‍ന്നിരിക്കുകയാണ്. ഇതിനാല്‍ നാലാം ദിനത്തിന്റെ ആദ്യ സെഷനില്‍ ഇരു ടീമുകള്‍ക്കും കളത്തിലിറങ്ങാന്‍ സാധിച്ചില്ല. നേരത്തെ മൂന്നാം ദിനത്തിന്റെ അവസാന സെഷനിലും കനത്ത മഴയെ തുടര്‍ന്ന് മത്സരം നിര്‍ത്തിവച്ചിരുന്നു.
മൂന്നാം ദിനം കളിയവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ ഒന്‍പതു വിക്കറ്റിന് 500 റണ്‍സെടുത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ഇന്ത്യക്കിപ്പോള്‍ 304 റണ്‍സിന്റെ ലീഡുണ്ട്. വിന്‍ഡീസ് ആദ്യ ഇന്നിങ്‌സില്‍ 196 റണ്‍സാണെടുത്തത്. അതേസമയം അജിന്‍ക്യ രഹാനെ(108*) പുറത്താകാതെ നേടിയ സെഞ്ച്വറിയാണ് ടീമിനെ വമ്പന്‍ സ്‌കോറിലേക്ക് നയിച്ചത്. 237 പന്ത് നേരിട്ട രഹാനെ 13 ബൗണ്ടറിയും മൂന്നു സിക്‌സറുമടിച്ചിട്ടുണ്ട്.
വൃധിമാന്‍ സാഹ(47) അമിത് മിശ്ര(21) എന്നിവര്‍ മികച്ച പിന്തുണ നല്‍കി. വിന്‍ഡീസ് നിരയില്‍ റോസ്റ്റന്‍ ചേസ് 121 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."