ബഹ്റൈനില്‍ പ്രഥമ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി മോദിക്ക് ഉജ്ജ്വല സ്വീകരണം
ഉബൈദുല്ല റഹ്മാനി
മനാമ: ത്രിദിന ഗള്‍ഫ് സന്ദര്‍ശനത്തിന്റെ ഭാഗമായി ബഹ്റൈനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്ജ്വല സ്വീകരണം.
ശനിയാഴ്ച വൈകിട്ട് ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയ മോദിക്ക് ബഹ്റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫയുടെ നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണമാണ് നല്‍കിയത്.
പതിറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബഹ്റൈനിലെത്തുന്നത് എന്നതിനാല്‍ ചരിത്ര പ്രധാനമായ സന്ദര്‍ശനത്തിന് സാക്ഷികളാകാന്‍ പ്രമുഖര്‍ എത്തിയിരുന്നു.
തുടര്‍ന്ന് ഉന്നത ഉന്നത തല കൂടിക്കാഴ്ചകള്‍ക്കു ശേഷം വൈകിട്ട് ബഹ്റൈന്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ മോദി പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കും. തുടര്‍ന്ന് രാത്രി ബഹ്റൈന്‍ രാജാവ് ഒരുക്കുന്ന അത്താഴവിരുന്നിലും പങ്കെടുക്കും.
ഇരു രാജ്യങ്ങളും തമ്മില്‍ സുപ്രധാനമായ ചില വ്യാപാര കരാറുകളില്‍ ഒപ്പുവെക്കുന്നതിനു പുറമെ, രൂപ ക്രഡിറ്റ് കാര്‍ഡ് ലോഞ്ചിങ്, ഖലീജ് അല്‍ ബഹ്റൈന്‍ ബേസിന് എന്നിവയിലെ നിക്ഷേപം തുടങ്ങിയവക്കും തുടക്കമാകും. ഇവയുള്‍പ്പെടെ മറ്റു വിവിധ ഇന്ത്യന്‍ വ്യവസായ സംരംഭങ്ങളിലും ഇന്ത്യയും ബഹ്റൈനും ഒപ്പു വെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തുടര്‍ന്ന് ഞായറാഴ്ച കാലത്ത് ബഹ്റൈനിലെ ഏറ്റവും വലിയ പുരാതന ഹൈന്ദവ ക്ഷേത്രമായ മനാമ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ 200- ാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന ക്ഷേത്ര നവീകരണത്തിന്റെ ഉദ്ഘാടനവും മോദി നിര്‍വ്വഹിക്കും.
ഇരു രാജ്യങ്ങളും വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച കരാറുകള്‍ ഈ സന്ദര്‍ശനത്തില്‍ ഒപ്പുവയ്ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."