HOME
DETAILS
MAL
ജയ്റ്റ്ലിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു; സംസ്കാരം വൈകിട്ട്
backup
August 25 2019 | 06:08 AM
ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ധനമന്ത്രിയും ബി.ജെ.പി നേതാവുമായ അരുണ്‍ ജയ്റ്റ്ലിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. ബി.ജെ.പി ആസ്ഥാനത്ത് വച്ച മൃതദേഹത്തില്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ നേതാക്കളും പ്രവര്ത്തകരുമെത്തുകയാണ്. ഇന്നു വൈകിട്ടായിരിക്കും ശവസംസ്കാരം.
ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് എയിംസില്‍ ചികിത്സയിലായിരുന്ന ജയ്റ്റ്ലി ഇന്നലെ ഉച്ചയ്ക്ക് 12:07 നാണ് അന്തരിച്ചത്.
രാഷ്ട്രപതി രാം നാഥ് കോവിന്ദ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ അടക്കമുള്ള മന്ത്രിമാരും ഉന്നതരുമെത്തി അന്ത്യോപചാരമര്‍പ്പിച്ചു. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളും അന്ത്യോപചാരമര്‍പ്പിക്കാനെത്തി. കേരളത്തില്‍ നിന്ന് ധനമന്ത്രി തോമസ് ഐസക് അടക്കമുള്ളവര്‍ എത്തുന്നുണ്ട്.
ഡല്‍ഹി നിഗംബോധ് ഘട്ടിലായിരിക്കും സംസ്കാര ചടങ്ങ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."