കഷോഗി: സല്‍മാന്‍ രാജാവിന്റെ നടപടിയെ അഭിനന്ദിച്ച് യു.എ.ഇ
റിയാദ്: സഊദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ കഷോഗിയുടെ ഘാതകരെ അറസ്റ്റ് ചെയ്ത സഊദിയുടെ നടപടിയെ യു.എ.ഇ പ്രശംസിച്ചു. കഷോഗിയുടെ ഘാതകരെ നിയമത്തിനുമുന്നില്‍ കൊണ്ടുവന്ന സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ നടപടികളെ അഭിനന്ദിക്കുന്നതായി യു.എ.ഇ ഉന്നത അധികൃതരെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സഊദി ഭരണാധികാരിയുടെ ഇടപെടലില്‍ സഊദി ഉന്നത പണ്ഡിതസഭയും സംതൃപ്തി രേഖപ്പെടുത്തി. അതേസമയം, വിഷയത്തില്‍ ഒരുഘട്ടത്തില്‍ സഊദിക്കെതിരേ ഉപരോധമടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നു പ്രഖാപിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, സഊദിയുടെ പ്രതികരണങ്ങള്‍ക്കു ശേഷം അതീവ ശ്രദ്ധയോടെയാണ് പ്രതികരിച്ചത്. കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടിയതു നല്ല നടപടിയുടെ ഭാഗമാണെന്നു പറഞ്ഞ ട്രംപ്, അമേരിക്കന്‍ പ്രതികരണത്തിനു മുന്നോടിയായി യു.എസ് കോണ്‍ഗ്രസുമായി ചര്‍ച്ച ചെയ്യുമെന്നും കൂട്ടിച്ചേര്‍ത്തു. ജമാല്‍ കഷോഗിയുടെ മരണം കൊലപാതകമാണെന്നു സഊദി സ്ഥിരീകരിച്ച ശേഷം അരിസോണയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു ട്രംപ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."