പ്രസവിച്ച ഭാര്യയെയും കുഞ്ഞിനെയും കാണാന്‍ ആശുപത്രിയിലെത്തിയത് മദ്യപിച്ച് ലക്കുകെട്ട്, അവശയായി കിടക്കുന്ന ഭാര്യയെയും കൊണ്ട് കൊടൈക്കനാലിലേക്ക് ടൂര്‍ പോവണമെന്ന് വാശിപിടിച്ചു; മൂന്നാര്‍ സ്വദേശി അറസ്റ്റില്‍
തൊടുപുഴ: ഉച്ചക്ക് പ്രസവിച്ച ഭാര്യയെയും കൊണ്ട് വൈകീട്ട് കൊടൈക്കനാലിലേക്ക് ടൂര്‍ പോകണമെന്നാവശ്യപ്പെട്ട് ആശുപത്രിയില്‍ വച്ച് ബഹളംവച്ച മൂന്നാര്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍. മൂന്നാര്‍ പെരിയവര എസ്‌റ്റേറ്റില്‍ താമസിക്കുന്ന നവീണ്‍ തോമസി (23)നെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പ്രസവിച്ച ഭാര്യയെയും കുഞ്ഞിനെയും ഇയാള്‍ വൈകീട്ടോടെ കാണാനെത്തിയത് അടിച്ചുപൂസായിട്ടായിരുന്നു. ആശുപത്രിയിലെത്തിയ ശേഷം ഭാര്യയെ വേഗം ഡിസ്ചാര്‍ജ്ജ് ചെയ്യണമെന്നും തനിക്ക് അവളെയും കൊണ്ട് കൊടൈക്കനാലിലേക്ക് ടൂര്‍ പോവണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഡോക്ടര്‍മാര്‍ സമ്മതിക്കാതിരുന്നതോടെ ബഹളമായി. ഇതോടെ ആശുപത്രി അധികൃതര്‍ നല്‍കിയ പരാതി പ്രകാരമാണ് പൊലിസെത്തി നവീന്‍ തോമസിനെ അറസ്റ്റ്‌ചെയ്തത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന കൂട്ടുകാരന്‍ മൂന്നാര്‍ ന്യൂ കോളനിയില്‍ താമസിക്കുന്ന സെല്‍വത്തിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
അടിമാലി താലൂക്ക് ആശുപത്രിയിലായിരുന്നു സംഭവം. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്കാണ് നവീന്റെ ഭാര്യ പ്രസവിച്ചത്. താനൊരു അച്ഛനായ സന്തോഷം വെള്ളമടിച്ച് ആഘോഷിക്കാന്‍ നവീന്‍ തീരുമാനിച്ചു. കൂട്ടുകാരന്‍ സെല്‍വവുമൊത്ത് അടുത്തുള്ള ബാറില്‍ പോയി നന്നായി 'വീശി'.തുടര്‍ന്നാണ് ഇരുവരും കൂടി തിരികെ ആശുപത്രിയിലെത്തിയത്. പുരുഷന്‍മാര്‍ക്ക് പ്രവേശനത്തിന് നിരോധനമുള്ള ലേബര്‍ റൂമിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച ഇരുവരെയും സെക്യൂരിറ്റി തടഞ്ഞു. ഇതോടെ വാക്കുതര്‍ക്കവും ബഹളവുമായി. പ്രശ്‌നം എന്താണെന്ന് ആശുപത്രി അധികൃതര്‍ ചോദിച്ചപ്പോഴാണ് വിചിത്രമായ ആഗ്രഹം നവീന്‍ മുന്നോട്ടുവച്ചത്. ആദ്യം ഇയാള്‍ തമാശക്കു പറയുകയാണെന്നായിരുന്നു ഡോക്ടര്‍മാര്‍ കരുതിയത്. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് ഇരുവര്‍ക്കെതിരേയും കേസെടുത്ത് കോടതിയില്‍ ഹാജരാക്കി. കോടതി ഇവരെ റിമാന്‍ഡ് ചെയ്തു.
adimali drunken husband arrest in hospital
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."